0%

Chapter Title : അജ്ഞാതന്‍റെ കത്ത് 8

Author : kkstories Read All Parts 283

പറയാനായി ആഗ്യം കാണിക്കുന്നു. ടോയ്ലറ്റിൽ പോകണമെന്നാണോ. നഴ്സ് തുണി പൊക്കി നോക്കുന്നു, കുഴപ്പമില്ലാ എന്നാഗ്യം കാണിക്കുന്നു. ഞാൻ അരവിയെ കണ്ണു കാണിച്ചു സെക്യൂരിറ്റിയെ പിടിച്ച അതേ ലാഘവത്തോടെ നഴ്സിനേയും കീഴ്പ്പെടുത്തി. അവളുടെ ചെവിക്കരികിലായി ഞാൻ പറഞ്ഞു.

" ശബ്ദിക്കരുത്.കൊന്നുകളയും. സഹകരിച്ചാൽ നിനക്ക് നല്ലത്. "

അരവി അവളുടെ കൈകൾ പിന്നിലേക്ക് പ്ലാസ്റ്റർ ചെയ്തു.വായ പ്ലാസ്റ്റർ വെച്ച് ഒട്ടിക്കുകയും ചെയ്തു. ആ വലിയ മുറിയിൽ 12 കട്ടിലുകളിലായി 11 രോഗികളുണ്ടായിരുന്നു. പലരും മയക്കത്തിലായിരുന്നു. നഴ്സ് സംസാരിച്ച പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു. അത് കൃഷ്ണപ്രിയ ആണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. എനിക്കയച്ചു തന്ന ഫോട്ടോയിൽ കൃഷ്ണ പ്രിയ ആരോഗ്യവതിയാണ്.ഇത് കണ്ണുകൾ കുഴിഞ്ഞ് കവിളൊട്ടി മെലിഞ്ഞുണങ്ങിയ പ്രാകൃത രൂപം. കുറേ നാള് മുന്നേ എടുത്തതാകാം ഫോട്ടോ. ഞാൻ അലോഷ്യസിനെ ഫോൺ ചെയ്തു.

"സർ എത്രയും പെട്ടന്ന് SN മെഡിസിറ്റിയിലെത്തണം."

ഞാനിവിടെ താഴെയുണ്ട്. തന്റെ കാളിൽ നേരത്തെ തന്നെ അപകടം മണത്തിരുന്നു. ഞാൻ എന്താണ് ചെയ്യേണ്ടത്.?"

"സർ വർഷങ്ങൾക്കു മുന്നേ കാണാതെ പോയ കൃഷ്ണപ്രിയയേയും വേറെ പത്ത് പേരേയും കണ്ടെത്തിയിട്ടുണ്ട്. 8 മത്തെ ഫ്ലോറിൽ ലെഫ്റ്റിൽ ഫസ്റ്റ് റൈറ്റിലെ ഏഴാമത്തെ മുറിയിൽ ഞങ്ങളുണ്ട്.ഇതിനകത്ത് നിന്നും ഇവരേയും കൊണ്ട് പുറത്ത് കടക്കണമെങ്കിൽ പോലീസ് സഹായം വേണം.എത്രയും പെട്ടന്ന് വേണ്ടത് ചെയ്യുക."

"പേടിക്കണ്ട. അഞ്ചു മിനിറ്റ് ഞങ്ങളെത്താം."

ഫോൺ കട്ടായി.

"അരവീ നിന്റെ ഫോണിൽ നെറ്റ് കണക്റ്റ് ചെയ്"

"എന്തിനാ?"

മറുപടി പറയാതെ ഞാനവനെ തറപ്പിച്ച് നോക്കി. ജോണ്ടി ക്യാമറ എടുത്ത് ജോലി ആരംഭിച്ചു. ഞാൻ നഴ്സിന്റെ വായിലെ പ്ലാസ്റ്റർ മാറ്റി അവളോടു ചോദിച്ചു .

"ഇതൊക്കെ ആരാണെന്നറിയാമോ?"

"തെരിയാത്"

" നിന്റെ രോഗിയുടെ പേരും അറിയില്ലെ?"

"പേര് റജിസ്ട്രരിലിരുക്ക്. ഇങ്ക പേഷ്യന്റ് നേം വേന നമ്പർ മട്ടും താൻ ...."

പേടിയോടെ അവൾ പറഞ്ഞു.

"ഇവരെന്താ ഇങ്ങനെയെന്നറിയാമോ?"

" അത് വന്ത് ബ്രെയിനിലെ ഒരു വെയ്നുക്ക് യതാവതോ. അത് വന്ത്......"

" നീയിവിടെ വന്നിട്ടെത്ര നാളായി?"

" എന്ന സാർ? ഉങ്ക ക്വസ്റ്റ്യൻ പുരിയലെ"

"നീ ഇന്ത ഹോസ്പിറ്റൽ ജോയിൻ പൻട്രത് എത്തന നാളാച്ച് "

എന്റെ

💬 Comments

View all comments