Chapter Title : അജ്ഞാതന്‍റെ കത്ത് 8
തമിൾ കേട്ടാവാം ജോണ്ടി ചിരിച്ചു.
"സിക്സ് മത്"
" നീ വരുമ്പോൾ എത്ര രോഗികളുണ്ടായിരുന്നു.?"
"10. ഒരു സിന്ന പയ്യനെ അവങ്ക ലാസ്റ്റ് സൺഡെ അഡ്മിറ്റ് പന്നിയെ "
"ഇതിൽ നിന്നും ഡിസ്ച്ചാർജായവർ എത്ര? "
" തെരിയിലാ .പേഷ്യന്റ് കൂടെ ബൈസ്റ്റാൻഡെർ കെടയാത് സർ."
"വേദ നെറ്റ് ഓൺ"
അരവിയുടെ ശബ്ദം.
"ലോഗിൻ ഫേസ് ബുക്ക് "
അരവിയും ജോണ്ടിയും മുഖത്തോട് മുഖം നോക്കി.
"vedaprmoo7@gmail.com പാസ് വേർഡ് spygirl007 "
"ഓകെ ലോഗ്ഗിൻ.... ഇനി ?"
" ലൈവ് ഓൺ ചെയ്യ്."
ലൈവ് ഓൺ ചെയ്തതിനു ശേഷം ഞാനാ ഫോൺ വാങ്ങി .
"ഹലോ മൈ ഡിയർ ഫ്രണ്ട്സ്, ഞാനിപ്പോൾ നിൽക്കുന്നത് കൊച്ചി നഗരത്തിലെ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ്. എനിക്ക് പനി വന്ന് അഡ്മിറ്റിയതല്ല. അതിനേക്കാൾ വലിയൊരു വിപത്തിനെ, ക്യാൻസറിനെ നിങ്ങൾക്കു മുന്നിലെത്തിക്കാനാണ് ഹോസ്പിറ്റലിലെത്തിയത്. "
ബാക്ക്യാമറ ഓൺ ചെയ്തു ഞാൻ അരവിയേയും ജോണ്ടിയേയും പാസ് ചെയ്തു. കൃഷ്ണപ്രിയയിൽ എത്തി.
"നിങ്ങൾക്കീ പെൺകുട്ടിയെ ഓർത്തെടുക്കാൻ പറ്റുന്നുണ്ടോ? "
തുടർന്ന് മറ്റ് ബെഡിൽ കിടക്കുന്നവരേയും കൂടി കാണിച്ചു. തുടർന്ന് മുറിയിൽ ഞങ്ങളെ വ്യക്തമായി കിട്ടത്തക്ക വിധത്തിൽ ഫോൺ ടേബിളിൽ സെറ്റ് ചെയ്തു വെച്ചു.
" ഇവിടുത്തെ സ്റ്റാഫ് നഴ്സിനു പോലും വ്യക്തതയില്ലാത്ത കൃഷ്ണപ്രിയയുടെ രോഗം.അതു പോലെ നിങ്ങളിപ്പോൾ കണ്ട 11 രോഗികളാണിവിടെയുള്ളത്. അവയെല്ലാം നമ്മുടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കാണാതെ പോയവർ."
ഞാൻ നഴ്സിനു നേരെ തിരിഞ്ഞു.
"ഇവരെ എല്ലാ സമയവും മയക്കി കിടത്തുന്നതോ അതോ അവർക്ക് ബോധമില്ലാത്തതോ..... "
വാതിൽ ആരോ തുറക്കുന്നു. ഡോക്ടർ റോഷൻ!
" ഞാൻ പറഞ്ഞാൽ മതിയോ മിസ് വേദാ പരമേശ്വർ? താഴെ വെച്ചേ ഞാൻ കണ്ടതാണ്. ചെറിയൊരു സംശയം തോന്നിയിരുന്നു. എന്തായാലും സിംഹളമാളത്തിലേക്ക് വന്നതല്ലേ. ഞാനൊന്നു സത്ക്കരിക്കാം. ജീവനുണ്ടെങ്കിൽ തിരികെ ഇഴഞ്ഞ് പോവാം. എനിക്കീ സുന്ദരികളെ കാണുമ്പോൾ രക്തയോട്ടം കൂടും " പിന്നാലെ കയറിയ തടിമാടന്മാരിലൊരാൾ അരവിയുടെ തലയ്ക്കു തോക്ക് മുട്ടിച്ചു. മറ്റൊരാൾ ജോണ്ടിയുടെ ക്യാമറ പിടിച്ചെടുത്തു തറയിലിട്ടു. എന്റെ കഴുത്തിനു പിറകിൽ ഒരു റോഷന്റെ ഉശ്ചാസ
💬 Comments
View all comments