0%

Chapter Title : അജ്ഞാതന്‍റെ കത്ത് 8

Author : kkstories Read All Parts 285

വായു തട്ടി.

"നിനക്കറിയേണ്ടേ ഇവരെന്താ ഇങ്ങനെ പാതി മയക്കത്തിലായതെന്ന് .ഒന്നിനോടും പ്രതികരിക്കാത്തതെന്ന് .മരിക്കും മുന്നേ നീയതറിഞ്ഞോ"

ചെവിക്കരികിൽ റോഷന്റെ മുരളൽ. അവനറിയാതെ ഞാൻ ഫോണിലേക്ക് പാളി നോക്കി. ബാക് ക്യാം ആയത് ഭാഗ്യം. ഞാൻ മരിച്ചാലും അത് ലോകത്തിനു മുന്നിൽ ആയിരിക്കും. എന്തിനെന്നും ഏതിനെന്നും ലോകമറിയും.... മുടിക്ക് കുത്തിപ്പിടിച്ച് റോഷൻ എന്നെ ചുവരോട് ചേർത്തു നിർത്തി.

" ഇവർക്കെല്ലാം സ്കിസോഫെർണിയ എന്ന അസുഖമാണ്. ഇതാ ഇവളില്ലെ കൃഷ്ണപ്രിയാ വസുദേവ് ഇവളീ സ്കിസോഫെർണിയയിൽ നിന്നും പൂർണമായും മുക്തയായിട്ടുണ്ട്.നഗരത്തിലെ പല ഭാഗത്തു നിന്നുമായി കാണാതെ പോയവരാണിവർ. അവരെ എന്തിന് എപ്പോ എങ്ങനെ എന്ന ചോദ്യമുണ്ടാവും ല്ലേ.... ഇവരെ ഇങ്ങനെ രോഗിയാക്കിയതിൽ ഞാനും പങ്കാളിയാണ്"

ഞാൻ മറുപടി പറഞ്ഞില്ല. പല ബെഡുകളിലും അനക്കം വെച്ചു. അവരെല്ലാം നിർജ്ജീവമായ ഭാവത്തിൽ എന്നെ നോക്കുന്നു.പ്രതികരണ ശേഷി നഷ്ടപ്പെട്ടവർ.!

"ഇനി നിന്റേയും ഇവന്മാരുടേയും അവസ്ഥ എന്താണെന്നറിയോ സ്കിസോഫെർണിയ എന്ന രോഗാവസ്ഥയിലേക്ക് നീയും പോവും. വെറും രണ്ടര മാസം മതി നിന്നെയാ അവസ്ഥയിൽ എനിക്കെത്തിക്കാൻ ."

"നിന്നെക്കൊണ്ടൊരു ചുക്കും കഴിയില്ല "

എന്റെ ശബ്ദമുയർന്നു. എന്റെ കവിളിൽ കുത്തിപ്പിടിച്ചവൻ ചുവരിലൂടെ ഉയർത്തി. കാലുകൾ തറയിൽ നിന്നും ഉയർന്നു. വേദന കടിച്ചമർത്തി ഞാൻ.അരവിന്ദും ജോണ്ടിയും എന്നെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തടിയന്മാരുടെ ഉരുക്കുമുഷ്ടിയിൽ അവർ ശക്തിയില്ലാത്തവരായി. നടുവടിച്ച് ഞാൻ തറയിൽ വീണപ്പോഴാണ് അവനെന്നെ വിട്ടു എന്നെനിക്കു മനസിലായത്.

" നീയും നിന്റെ മറ്റവനും ചേർന്ന് എന്നെയങ്ങിരുത്താമെന്ന് കരുതിയത് വെറുതെയായെടി. ഇന്ത്യയിലെ ഒരു സ്റ്റേഷനിലും ഇല്ലെടി എനിക്കെതിരെ ഒരു കേസ്. "

എന്റെ സംശയം ബലപ്പെട്ടിരിക്കുന്നു. അവൻ സ്വാധീനമുപയോഗിച്ച് ഇറങ്ങിയിരിക്കുന്നു. ഇതു വരെ നേരിട്ടയവയിൽ വെച്ച് ഏറ്റവും വലിയ അപകടകാരി.

" ഈ ലോകം എന്റെ കൈപ്പിടിയിൽ ഒതുക്കണം. എതിർത്തവരെയെല്ലാം ഞെരിച്ചുടച്ചാണിത്രയും എത്തിയത്. നീ ഒരിക്കലും മഠത്തിൽ വരാൻ പാടില്ലായിരുന്നു.എന്റെ ഒരു പാട് വർഷത്തെ പരിശ്രമം സ്വപ്നം. അതാണ് നീ ഇന്നലെ ഒറ്റ രാത്രി കൊണ്ട് തകർത്തത്."

കൈയെത്തിച്ചപ്പോൾ ഗ്ലൂക്കോസ് സ്റ്റാന്റ് തടഞ്ഞു.ചിന്തിക്കാനുള്ള സമയം കൊടുക്കാതെ അതെടുത്തവനെ തല്ലിയതും ഡോർ തള്ളിത്തുറന്ന് അലോഷിയും സംഘവും അകത്ത് കടന്നതും ഒരേ ടൈം. കുറച്ചു നേരത്തെ

💬 Comments

View all comments