0%

Chapter Title : അജ്ഞാതന്‍റെ കത്ത് 8

Author : kkstories Read All Parts 671

അവിടെന്താണെന്ന്. നിനക്കൊരിക്കലും ഇതിനാൽ ദോഷം വരില്ല . "

അവളുടെ മുഖത്തെ ഭയം വിട്ടുമാറിയില്ല.അരവിയുടെ ഫോൺ റിംഗ് ചെയ്തു. അവനതുമായി തെല്ലുമാറി നിന്നു.

"വേദ, അതിന്റാത്ത് എന്താന്ന് അറിയില്ല. ഇടയ്ക്കിടക്ക് ഡോക്ടേഴ്സ് പോകുന്നത് കാണാറുണ്ട്. ആഫ്ലോർ സ്റ്റെപ്പ്നടുത്ത് വെച്ച് പൂട്ടി വെച്ചതാ"

" ഉം.... എനിക്കതിനകത്ത് ആരുടേയും കണ്ണിൽ പെടാതെ കടക്കണം.അതിനുള്ള വഴി പറ"

"അള്ളോ ഇങ്ങ്ളെന്ത് ഹറാമ്പറപ്പാ പറയുന്നത്. അതൊന്നും നടക്കൂല ആരേലും കണ്ടാന്റെ പണിയാ പോകാ"

അവൾ വല്ലാതെയായി.

"ആരേലും കണ്ടാലല്ലേ? കണ്ടില്ലെങ്കിലോ....."

"അതൊന്നും ശരിയാവൂല. ഞാമ്പോണ്"

"നീ സഹായിച്ചില്ലെങ്കിലും ഞാനതിനകത്ത് കയറും "

അതും പറഞ്ഞ് ജോണ്ടിയേയും കൂട്ടി മുന്നോട്ട് നടന്നു.പിന്നിലവൾ പകച്ചു നിന്നു. അപ്പോഴേക്കും ഫോൺ കട്ട് ചെയ്ത് അരവിയും എത്തി.ഫ്ലോറിൽ പലയിടത്തായി ക്യാമറ ഉള്ളതിനാൽ പോക്കറ്റിൽ നിന്നും മാസ്ക്കെടുത്തു കെട്ടി. ഒരെണ്ണം അരവിക്കും ജോണ്ടിക്കും കൊടുത്ത് നടന്നു. അവരുമത് മുഖത്ത് കെട്ടി. മനപൂർവ്വം ലിഫ്റ്റ് ഒഴിവാക്കി സ്റ്റെപ്പു കയറാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്നും

''വേദാ"

വിളി കേട്ടു നൗഫിയാണ്. അവൾ ഞങ്ങൾക്കൊപ്പമോടിയെത്തി.

" എട്ടാം നിലയിൽ കയറുന്നത് അത്ര എളുപ്പമല്ല. ആടെപ്പഴും സെക്യൂരിറ്റിയുണ്ടാവും."

"ഒരു വഴിമാത്രമേ അവിടെ ഉള്ളോ?"

അരവിയുടെ ചോദ്യം.

"രണ്ട് വഴിയുണ്ട്. ലിഫ്റ്റു വഴിയും സ്റ്റപ്പു വഴിയും. രണ്ടിടത്തും ക്യാമറ ഉണ്ട്. "

"ക്യാമറ പ്രശ്നാകൂലൊ അരവിയേ.... "

"ക്യാമറ റൂം എത്രാം നിലയിലാ?"

"രണ്ട് "

" അതിനകത്തെത്ര സ്റ്റാഫുണ്ടാവും?"

" ഒരാൾ മാത്രം."

" നൈറ്റ്ഷിഫ്റ്റ് ടൈം?"

"7.30 pmto 7.30am "

ഞാൻ ജോണ്ടിയെ നോക്കി. ഞങ്ങൾ അപ്പോഴേക്കും നടന്ന് രണ്ടാം നിലയിൽ

💬 Comments

View all comments