Chapter Title : അജ്ഞാതന്‍റെ കത്ത് 8
രോഗികളെ ഓരോരുത്തരെയായി സ്ട്രെക്ചർ കയറ്റി ലിഫ്റ്റു വഴി താഴേക്കിറക്കിക്കൊണ്ടിരുന്നു. പിന്നാലെ ഞങ്ങളും ഗ്രൗണ്ട് ഫ്ലോറിലെത്തിയപ്പോഴേക്കും ചാനലുകാർ വളഞ്ഞു. അവരുടെ സ്ഥിരം ചോദ്യങ്ങൾ, അഭിനന്ദനങ്ങൾ എല്ലാത്തിൽ നിന്നും ഊളിയിട്ട് ഞങ്ങൾ കാറിൽ കയറി.
"വേദാ"
തൊട്ടു പിന്നിൽ അലോഷി
"സൂക്ഷിക്കണം."
ആ സംസാരത്തിൽ എന്തോ ഒരസ്വാഭാവികത നിഴലിച്ചിരുന്നു. മുഖത്ത് ഒരു നിരാശയോ വേദനയോ പോലെ.... അരവിയും ജോണ്ടിയും സന്തോഷത്തിലായിരുന്നെങ്കിലും വലിച്ചെറിഞ്ഞ ക്യാമറയുടെ കാര്യത്തിൽ ജോണ്ടി സങ്കടപ്പെട്ടിരുന്നു. ഫോണിൽ വന്ന അലോഷിയുടെ ഒരു മെസ്സേജ് കണ്ട് ചെറുതായൊന്നു ഞെട്ടി.
'തോമസ് ഐസക് കൊല്ലപ്പെട്ടു.'
" അരവി തോമസ് ഐസക് കൊല്ലപ്പെട്ടു. SlMS ഹോസ്പിറ്റലിലേക്ക് കാർ വിട്. "
അവിടെത്തുമ്പോൾ ഒന്നര കഴിഞ്ഞിരുന്നു.അങ്ങനെയൊരു കൊലപാതകം നടന്നതായി തോന്നിയില്ല. ആശുപത്രി പരിസരം മുക്കാലും ഉറക്കത്തിലായിരുന്നു.ക്വാഷാലിറ്റിയിൽ മാത്രം തിരക്കിലൂടെ നടക്കുന്നവർ. വേദനയുടെ നിശബ്ദതയിൽ ചെറിയ തേങ്ങലുൾ, മൊബൈൽ റിംഗുകൾ, അടക്കിപിടിച്ച അസുഖവിവര കൈമാറ്റം തിരക്കിട്ടു നടക്കുന്ന ഡോക്ടേഴ്സിന്റെ ഷൂവിന്റെ ശബ്ദം. കാർ തിരക്കില്ലാത്ത മോർച്ചറി ബിൽഡിംഗിനരികിലേക്ക് മാറ്റിയിട്ട് ഞാൻ അലോഷിയെ വിളിച്ചു.
"സർ ഞങ്ങൾ SIMS ഉണ്ട്.ഇവിടെ അങ്ങനൊന്നു നടന്നതായി തോന്നുന്നില്ല"
"വേദ എന്തഹങ്കാരമാണ് കാണിച്ചത്? ആശുപത്രി വിവരം ഇത് വരെ പുറത്ത് വിട്ടില്ല. മാത്രമല്ല കുര്യച്ചന്റെ സ്ഥിതി വളരെ മോശമാണ്. നീയാ പരിസരത്ത് നിൽക്കണ്ട. എത്രയും വേഗം തിരികെ പോകൂ"
"സർ ഞാനെന്തിനു ഭയക്കണം?"
"വേദ അവരുടെ ലക്ഷ്യം നീയാണിപ്പോ നീയത് മറക്കരുത്. നീയിപ്പോൾ അപകടത്തിനു മുന്നിലാണ് "
ഞാൻ ഫോൺ കട്ട് ചെയ്തു.
" അരവി വണ്ടിയെടുക്ക് "
അവൻ വണ്ടിയെടുത്തു. ഞാൻ വെറുതെ മോർച്ചറി മുറ്റത്തേക്ക് തിരിഞ്ഞു നോക്കി. ഞങ്ങളുടെ
💬 Comments
View all comments