Chapter Title : അജ്ഞാതന്‍റെ കത്ത് 8
കാർ നിർത്തിയിട്ടിടത്തെ തറയിൽനിന്നും ഒരാൾ എഴുന്നേറ്റിരിക്കുന്നു. കാർ ഗേറ്റിനോടടുക്കുന്നു. അയാൾ കിടന്ന ഭാഗം ഞാൻ കാൽകുലേറ്റ് ചെയ്തു നോക്കി.
" അരവീ കാർ നിർത്ത്. കാറിൽ ബോംബ് " ഞാനിതു പറഞ്ഞതും അയാൾ വലതു കൈ ഞങ്ങളുടെ കാറിനുനേരെ നീട്ടിയതും ഒരേ ടൈം. ചുരുട്ടിയ കൈക്കുള്ളിലെ റിമോട്ട് ഞാൻ വ്യക്തമായി കണ്ടു
വണ്ടി അരവി നിർത്തിയതും ഇരുവശത്തേക്കുമായി ഞങ്ങൾ ഇറങ്ങിയോടി.വലിയൊരു പൊട്ടിത്തെറിയോടെ പിന്നിൽ കാർ ചിതറി. ഇടത്തേ ചുമലിൽ എന്തോ വന്നിടിച്ചു തുളച്ചു കയറി. ഞാൻ മുന്നോട്ടാഞ്ഞ് തറയിൽ വീണു. ആരൊക്കെയോ ഓടി വരുന്നുണ്ടായിരുന്നു.മുഖത്തെ കണ്ണാടി തറയിൽ വീണു പോയിരുന്നു. ഞാനതെടുത്ത് മുഖത്ത് വെച്ച് അരവിയേയും ജോണ്ടിയേയും നോക്കി. ആരൊക്കെയോ ചേർന്ന് ആരെയോ എടുത്ത് കൊണ്ടു പോകുന്നു. അരവി എനിക്കടുത്തേക്ക് വന്നു.ഞാൻ നോക്കിയപ്പോൾ കാറിൽ ബോംബ് വെച്ചവൻ നേരത്തെ നിന്നിടത്തു തന്നെ നിൽക്കുന്നു.
" അരവി അവനെ വിടരുത്."
ഞാനോടി അവനരികിലേക്ക്. അരവി എനിക്കു മുന്നേ ഓടിയിരുന്നു. ഞങ്ങൾ ഓടി വരുന്നത് കണ്ട ആക്രമി പിന്തിരിഞ്ഞോടി.മോർച്ചറിയുടെ പിന്നിൽ വെച്ച് ഞങ്ങളവനെ പിടികൂടി. അവൻ തികഞ്ഞൊരു അഭ്യാസി ആയിരുന്നു. ഞങ്ങളെ രണ്ടു പേരേയും തോൽപിച്ച് അവൻ പിന്നിലെ ഗെയ്റ്റ് ചാടിക്കടന്ന് ഇരുളിൽ ലയിച്ചു. അവന്റെ ബേഗ് മാത്രം എന്റെ കൈകളിൽ അവശേഷിച്ചു. അവയ്ക്കുള്ളിൽ എന്റെ ഫോട്ടോ പിന്നെ പഴയ ഒന്നു രണ്ട് ജോഡി ഡ്രസ്സ് കുറച്ചു രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഞങ്ങൾ തിരികെയെത്തുമ്പോൾ ജോണ്ടിയെ കണ്ടില്ല. ജോണ്ടി ക്യാഷാലിറ്റിയിലായിരുന്നു. മുഖത്ത് ഒരിടത്ത് മുറിവുണ്ടു കാൽമുട്ടിനും ഇറങ്ങി ഓടിയപ്പോൾ പറ്റിയതായിരുക്കും.
അരവി അപ്പോഴാണ് എന്റെ ഷോൾഡറിനെ ചോരയുടെ നനവ് കണ്ടത്.
💬 Comments
View all comments