Chapter Title : അജ്ഞാതന്റെ കത്ത് 8
കണ്ടതോടെ വിശപ്പ് കൂടി .
" പ്രശാന്ത് നമുക്കിവിടുതെന്തേലും കഴിക്കാം."
ഞങ്ങളിറങ്ങി കപ്പയും കഞ്ഞിയും നല്ല കാന്താരി പൊടിച്ചതും കഴിഞ്ഞപ്പോൾ ക്ഷീണമൊക്കെ പറന്നു പോയി. അലോഷിയുടെ ഫോൺ ശബ്ദിച്ചു.
"ഹലോ ഷരവ്..." ......... "എപ്പോ ?" ....... "ഉറപ്പാണല്ലോ അല്ലെ?" ....... " റിട്ടേൺ എന്നാണ് " ........ "രണ്ടു പേരും ഉണ്ടോ?" ....... "ഒകെ.താങ്ക്സ് "
ഫോൺ കട്ട് ചെയ്തു.
"Skybird ട്രാവൽസിലെ ഷരവ് ആണ് വിളിച്ചത്.അന്ന് തൗഹബിൻ പരീതിനൊപ്പം ഷാനി എന്നൊരു യുവതി യാത്ര ചെയ്തിട്ടുണ്ട്. ഇന്ന് ഈവനിംഗ് ഫ്ലൈറ്റിന് റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് "
" ആകെ കുഴങ്ങിയല്ലോ."
അലോഷി ശബ്ദിക്കുന്നില്ല. ഫോണിൽ ആരെയോ വിളിക്കുന്നു.
" ഞാൻ പറയുന്ന നമ്പർ എടുത്തിരിക്കുന്നത്ത് ആരാണെന്നു കണ്ടു പിടിക്കണം." ......
" ആണെന്നു തോന്നുന്നു. നമ്പർ 955....... 11 വേഗം വേണം."
പിന്നീട് എന്നെ നോക്കി പറഞ്ഞു
" എല്ലാം ശരിയാകുമെടോ. തന്നെയൊന്നു ഹോസ്പിറ്റലിൽ കാണിക്കണം."
"അതിന്റെ പ്രശ്നമില്ല.ഞാൻ ഒകെ "
അലോഷി ചിരിച്ചു. എന്റെ ഫോൺ ശബ്ദിച്ചു. പരിചയമില്ലാത്ത നമ്പർ
"ഹലോ വേദപരമേശ്വർ. ആരാണ്?.."
" ഞാൻ ആരാണ് എന്നത് ചോദ്യമില്ല വേദ. എനിക്ക് വേണ്ടതെന്തെന്നു നിനക്കറിയാം.അതിങ്ങ് തരിക. നിനക്കൊപ്പമുള്ളതാരെന്നും എനിക്ക് അറിയണ്ട. ഇന്ന് വൈകീട്ട് മൂന്ന് മണിക്കു മുന്നേ എനിക്ക് ഒരു മറുപടി നീ തരണം, അല്ല തരും " ഒരു പരുക്കൻ സ്വരം
"നിങ്ങളാരാ?"
" ഞാൻ പറഞ്ഞു അത് നീയറിയണ്ട. നീ ബുദ്ധിമതിയാണ്. അതിബുദ്ധിമതി, പറഞ്ഞതനുസരിച്ചില്ലെങ്കിൽ സുനിതയോ സീനയോ അമൃതയോ ആയി നീ മാറും. നിന്റെയോരോ ചലനങ്ങളും
💬 Comments
View all comments