Chapter Title : അജ്ഞാതന്‍റെ കത്ത് 8
ഞാനറിയുന്നുണ്ട്. മരിക്കാൻ തയ്യാറായി കൊള്ളുക.കാർ പിന്നിൽ നിന്നും വരുന്ന ലോറിയിടിച്ച് കൊക്കയിലേക്ക് മറിഞ്ഞാൽ തീരാവുന്നതേയുള്ളൂ നിന്റെ ജീവൻ" ഫോൺ കട്ടായി . പിന്നിൽ തുടരെ ഹോണടിക്കുന്ന പാണ്ടി ലോറിയുടെ ശബ്ദത്തിൽ പ്രശാന്തിന്റെ ശ്രദ്ധ മാറി. കാർ നേരെ കൊക്കയിലേക്ക്
മരണത്തെ ഞാൻ കണ്ടു കണ്ണുകൾ ഇറുക്കെയടച്ചു. എന്തിലോ ശക്തമായി ഇടിച്ച ശബ്ദം.
"സർ "
പ്രശാന്തിന്റെ ശബ്ദം. ഞാൻ കണ്ണു തുറന്നു. കാറിനു മുന്നിൽ വിജനത മാത്രം. എന്റെ ഇരുപ്പിനു സ്ഥാനചലനം സംഭവിച്ചില്ല.കാർ മറിഞ്ഞില്ലെ?
"വേദ ഡോർ തുറന്ന് പതിയെ ഇറങ്ങണം, "
"എന്താ പറ്റിയത് സത്യത്തിൽ ."
അലോഷിയുടെ ചോദ്യത്തിന്
" കാർ എന്തിലോ തട്ടി നിൽക്കുകയാണിപ്പോൾ.എത്രയും പെട്ടന്ന് പുറത്തിറങ്ങി പിന്നിലേക്ക് വലിക്കണം"
ഞാനും അലോഷിയും പുറത്തിറങ്ങി.പ്രശാന്ത് പറഞ്ഞത് ശരിയാണ് വലതു സൈഡിലായുള്ള കൊക്കെയിലേക്ക് ചാഞ്ഞ ഒരു ഉണക്ക വേരിൽ തട്ടി നിൽക്കുകയാണ്. പിന്നാലെ വന്ന ഒരു ജിപ്സിയിൽ നിന്നും നാല് സായിപ്പുമാരും വണ്ടി നിർത്തി ഞങ്ങളെ സഹായിച്ചു.
ദൈവത്തിനും വിദേശികൾക്കും നന്ദി പറഞ്ഞ് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. പിന്നീടുള്ള യാത്രയിൽ എല്ലാവരും മൗനത്തിലായിരുന്നു. മൗനം ഭേതിച്ചത് ഞാൻ തന്നെയായിരുന്നു.
"അവർക്ക് ഞാൻ എന്തോ നൽകണമെന്നു പറയുന്നുണ്ട് സർ, "
" ഉം."
അലോഷിയിൽ നിന്നും ഒരു മൂളൽ മാത്രം .കണ്ണുകളടച്ച് സീറ്റിൽ ചാരിയിരിക്കയാണ്.
"സർ അതാണെങ്കിലോ ഫോർമുല ?"
അലോഷി മുന്നോട്ടാഞ്ഞ് ഉഷാറായി ഇരുന്നു.
" ആയിരിക്കാമെന്നല്ല അത് തന്നെയാണ്."
" പക്ഷേ എന്റെ കൈയിൽ......!"
ഞാൻ വിക്കി .
" മുഴുവൻ പറയട്ടെ വേദ. വേദയുടെ കൈവശം അങ്ങനൊന്നുണ്ടെങ്കിൽ അതേ പറ്റിവേദയ്ക്ക്
💬 Comments
View all comments