Chapter Title : അഖിലിന്റെ പാത 8 [kalamsakshi]
വിനായക് കാർ ഇടത് വശത്തുണ്ടായിരുന്ന ഫുഡ് പാത്തിലൂടെ കാർ ഓടിച്ച് പുറകെ വന്നു ഞങ്ങളെ ഓവർടേക്ക് ചെയ്ത് എനിക്ക് മുന്നിലായി നിർത്തി. ഞാൻ ഓടി കാറിൽ കയറി ഗുണ്ടകൾ ഞങ്ങൾക്ക് അടുത്തെത്തുന്നതിന് മുമ്പ് കാർ മുന്നേട്ട് കുതിച്ചു.
കാർ നേരെ ചെന്ന് നിന്നത് സിറ്റിയിലെ മൾട്ടി സ്‌പെഷ്യലിറ്റി സോസ്പിറ്റലിന്റെ അത്യാഹിത വിഭാഗത്തിന് മുന്നിലാണ്. തോളിലെ മുറിവ് വലുതല്ലായിരുന്നെങ്കിലും സ്റ്റിച്ച് ചെയ്ത് വാൾ കൊണ്ടുള്ള മുറിവായതിനാൽ ഹോസ്റ്റലിൽ നിന്നും പോലീസിന് വിവരം കൈമാറിയത് അനുസരിച്ച് മെഡിക്കൽ കോളേജ് എസ്.ഐ യുടെ നേതൃത്വത്തിൽ പോലീസ് സംഘം എന്റെയും വിനായകിന്റെയും മൊഴിയെടുത്തു. വിക്രമനെയും സംഘത്തെയും ഉടൻ അറസ്റ്റ് ചെയ്യാം എന്ന് പറഞ്ഞാണ് എസ്.ഐ അവിടെ നിന്നും പോയത്. ഞാൻ പെട്ടെന്നു തന്നെ ഹോസ്പിറ്റൽ ഡിസ്ചാർജ് വാങ്ങിച്ച് ഓഫീസിലേക്ക് പോയി.
ഒഫീസിൽ എത്തിയ ഉടൻ എല്ലാ വിഭാഗം മാനേജർ മാരെയും വിളിച്ച് കമ്പനിയുടെ പ്രവർത്തങ്ങൾ വിലയിരുത്തിയ ശേഷം. എന്നെ ആപത്ത് ഘട്ടത്തിൽ സഹായിച്ചതിന് എല്ലാവരോടും നന്ദി പറഞ്ഞു. കൂടാതെ എന്റെയും റീനയുടെയും ഞങ്ങളുടെ സ്ഥാപങ്ങളുടെയും സംരക്ഷണത്തിന് ഒരു പ്രമുഖ സ്വകാര്യ സെക്യൂരിറ്റി ഏജൻസിയെ നിയമിക്കാൻ തീരുമാനം എടുത്തു.
ഒഫീസ് കാര്യങ്ങൾ പെട്ടുന്നു തീർത്തു ഞാൻ നേരെ റീനയുടെ അടുത്തേക്ക് തിരിച്ചു. റീനയുടെ സുരക്ഷ ഇ സാഹചര്യത്തിൽ വളരെ പ്രധാന പെട്ടതാണ് കാരണം. വിക്രമൻ എന്നെ കൊല്ലാൻ കഴിയാത്തതിന്റെ ദേഷ്യത്തിന് റീനയെ ഇല്ലാതാക്കി എന്നെ തളർത്താൻ നോക്കാൻ സാധ്യത വളരെ കൂടുതലാണ്. പിന്നെ കുറച്ചൊക്കെ വർഷ പോയത്തിലുള്ള വിഷമം കാരണം എന്റെ തോനാലുകളും ആകാം. ഏതായാലും റീനക്ക് ഒന്നും സംഭവിക്കാൻ പാടില്ല. അത് ഇനി എന്ത് വില കൊടുത്തയാലും അവളെ സംരക്ഷിക്കണം. ഞാൻ റീനയുടെ വീട് എത്തുമ്പോൾ റീന എന്നെയും കാത്ത് ഉമ്മുറത്ത് തന്നെ ഉണ്ടായിരുന്നു. ഞാൻ കാറിൽ നിന്നും ഇറങ്ങുമ്പോൾ അവൾ എന്റെ അടുത്തേക്ക് ഓടി വന്നു.
"അഖിൽ ഇതെന്തു പറ്റി തോളിൽ കെട്ടോക്കെ" ഇത് പറഞ്ഞു അവൾ പതിയെ ആ കെട്ടിനു താഴെ പിടിച്ചു. വേദന നിറഞ്ഞ മുഖത്തോടെ ചോദ്യ ഭാവത്തിൽ എന്നെ നോക്കി. "ഇതോ ഇത് ഒന്നും ഇല്ല ചെറിയ ഒരു മുറിവ്, ഡോക്ടറെ കാണിച്ചപ്പോൾ വെറുതെ കെട്ടി വെച്ചതാണ്." ഞാൻ വളരെ സൗമ്യവും ഫലിതാത്മകവുമായി പറഞ്ഞു. "ചെറിയ മുറിവോ?.. എങ്ങനെ മുറിഞ്ഞു?.." റീന അക്ഷമായായി ചോദിച്ചു. "അത് ഞാൻ പറയാം ആദ്യം നമുക്ക് അകത്തേക്ക് കയറാം ഇവിടെ എന്താ വെയിൽ" പെട്ടെന്ന് ഒരു
💬 Comments
View all comments