0%

Chapter Title : അഖിലിന്റെ പാത 8 [kalamsakshi]

Author : kkstories Read All Parts 161

ഭീതി റീനയിൽ ഉണ്ടാക്കാത്തരിക്കാൻ വേണ്ടി ഞാൻ പറഞ്ഞു. "ശരിയാ നമുക്ക് അകത്തേക്ക് ഇരിക്കാം". ഇത് പറഞ്ഞു റീന എന്നെ പിടിച്ചു അകത്തേക്ക് നടത്തി. അകത്തേക്ക് കയറിയ ഞാൻ റീനയെയും കൊണ്ട് പോയത് താഴെ നിലയിലെ ഓഫിസ് റൂമിലേക്കാണ്. റീനയും വർശയുള്ളപ്പോൾ അവളും പിന്നെ ഞാനും എന്തെങ്കിലും ജോലി കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ് ഈ റൂം ഉപയോഗിക്കുന്നത്.

റൂമിൽ കയറി ഞാൻ അവിടെ ഒരു ചെയറിൽ ഇരുന്നു എന്റെ അടുത്ത് റീനയും. ജോലിക്കാരിയെ വിളിച്ച് റീന എനിക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാൻ പറഞ്ഞു. "അകിൽ സത്യത്തിൽ എന്താണ് സംഭവിച്ചത്?" റീന വീണ്ടും ചോദ്യം ആവർത്തിച്ചു. " റീന ഞാൻ പറയുന്നത് വളരെ ക്ഷമാപൂർവം നീ കേൾക്കണം. നീരാജില്ലേ നമ്മുടെ വർഷയെ ഇല്ലാതാക്കിയ നീച്ചൻ, അവന്റെ അച്ഛൻ വിക്രമൻ ഒരു ഗുണ്ട നേതാവാണ്. അയാൾക്ക് നീരജിന്റെ മരണത്തിന് കാരണമായ എന്നെ കൊല്ലാനുള്ള പകയുമായി നടക്കുകയാണ്. എന്നെ സംരക്ഷിക്കുന്ന നിന്നോടും അയാൾക്ക് അതേ പകയുണ്ട്. നമ്മുടെ രണ്ടുപേരുടെയും ഉന്മൂലനാശമാണ് അയാളുടെ ലക്ഷ്യം.ഇന്ന് ഞാൻ പോകുന്ന വഴിയിൽ അയാൾ എന്നെ ആക്രമിച്ചു. ഞാൻ രക്ഷപെട്ടെങ്കിലും അയാളുടെ ഒരു വെട്ടു കൊണ്ട് എന്റെ തോളൊന്നു മുറിഞ്ഞു. ഞാൻ പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്. എന്നാൽ അവർ അയാളെ പിടിക്കും എന്ന് തോന്നുന്നില്ല. അത് കൊണ്ട് ഞാൻ ഏതായാലും എനിക്കും നിനക്കും പ്രൈവറ്റ് സെക്യൂരിറ്റി പറഞ്ഞിട്ടുണ്ട്. അവർ ഉടൻ എത്തും." ഞാൻ വളരെ സവാദാനത്തിൽ കാര്യങ്ങൾ എല്ലാം റീനയെ പറഞ്ഞു കേൾപ്പിച്ചു. "അഖിൽ അയാളെ പോലീസ് അറസ്റ്റ് ചെയ്താലും പുറത്തിറങ്ങില്ലേ? എത്ര കാലം നമ്മൾ അയാളെ ഭയന്ന് ജീവിക്കും" എല്ലാം ക്ഷമയോടെ കേട്ടിരുന്ന ശേഷം റീനയിൽ നിന്നും വളരെ യുക്തിപരമായ ചോദ്യം വന്നു. "ഞാൻ അതും ആലോചിച്ചു റീന ഏതായാലും കൂടുതൽ കാലം നമുക്ക് അയാളെ ഭയക്കേണ്ടി വരില്ല. നമ്മളെ സഹായിക്കാൻ കഴിയുന്ന ഒരാൾ ഉണ്ട്. അയാളെ കാര്യങ്ങൾ ബോധിപ്പിക്കുന്നത് വരെ മാത്രം നമ്മൾ കുറച്ച് സൂക്ഷിച്ചാൽ മതി" ഞാൻ റീനയെ സമദാനിപ്പിച്ചു കൊണ്ട് പറഞ്ഞു. "ആര് ആർക്കാണ് നമ്മളെ സഹായിക്കാൻ കഴിയുന്നത്." റീന ആകാംഷയോടെ ചോദിച്ചു. "അതൊക്കെ ഉണ്ട് ഞാൻ പറയാം സമയം ആകട്ടെ" ഇത് പറഞ്ഞു ഞാൻ അവളുടെ മുടിയിഴകളിൽ വാത്സല്യപൂർവ്വം തലോടി... അതികം വൈകാതെ തന്നെ ഞങ്ങളുടെ സെക്യൂരിറ്റി ടീമിനെയും കൂട്ടി വിനായക് വന്നു. ഞാൻ അവരെ ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചു റീന അവളുടെ മുറിയിൽ ആയിരുന്നു.

💬 Comments

View all comments