0%

Chapter Title : അഖിലിന്റെ പാത 8 [kalamsakshi]

Author : kkstories Read All Parts 163

വിനയാകും കൂടെ കാണാൻ മുപ്പത്തിനോട് പ്രായം തോന്നിക്കുന്ന സുമുഖനും ആരോഗ്യവാനുമായ ഒരാൾ റൂമിലേക്ക് കടന്നു വന്നു. "സർ ഇത് ബൽറാം സെക്യൂരിറ്റി മാനേജർ ആണ്. ബൽറാം ഇത് അഖിൽ സാർ സാറിന്റെ സെക്യൂരിറ്റിക്കാണ് നിങ്ങളെ വിളിച്ചത്." വിനായക് എന്നെയും ബൽറാമിനെയും പരസ്പരം പരിചയപ്പെടുത്തി.

"ഹായ് മിസ്റ്റർ ബൽറാം താങ്കളുടെ സേവനങ്ങൾ വളരെ അത്യാവശ്യം ഉള്ള ഒരു സാഹചര്യത്തിൽ കൂടിയാണ് ഞാൻ കടന്ന് പോകുന്നത്." ഞാൻ ബൽറാമിന് സ്വീകരിച്ച് കൊണ്ട് പറഞ്ഞു.

കറുത്ത ഷർട്ടും അതിന് മുകളിൽ ഒരു കൂടും കറുത്ത പാന്റും ആയിരുന്നു ബൽറാമിന്റെ വേഷം.

"ഐ ആം വെരി ഹാപ്പി ടു ഹെല്പ് യൂ സർ." ബൽറാം പറഞ്ഞു.

"ഞാനും റീനയും നാളെ എന്റെ നാട്ടിലേക്ക് പോകും ഞങ്ങൾ തിരിച്ചു വരുന്നതിന് മുമ്പ് വിക്രമനെ കുടുക്കണം. അതിനും എനിക്ക് താങ്കളുടെ സഹായം ആവശ്യം ആണ്." ഞാൻ പറഞ്ഞു.

"തീർച്ചയായും സർ ഞങ്ങളുടെ ടീം എപ്പോഴും സാറിനെ സഹായിക്കാൻ കൂടെ ഉണ്ടാകും. പക്ഷെ വിക്രമൻ പിടിക്കുക എന്നത് അത്ര എളുപ്പം ഉള്ള കാര്യം അല്ല. അയാളുടെ ഗുണ്ടാ സംഘത്തെ നേരിടാൻ ഇവിടത്തെ പൊലീസിന് പോലും സാധിക്കില്ല." ബൽറാം പറഞ്ഞു.

"അറിയാം ബൽറാം, കേരളം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ സംഘം തന്നെയാണ് വിക്രമന്റേത്. പക്ഷെ എനിക്ക് മാറ്റ് മാർഗ്ഗങ്ങൾ ഇല്ല. എങ്ങനെയും വിക്രമിനെ കുടുക്കിയെ മതിയാകു. അത് വെറും അറസ്റ്റോ ഒന്നോ രണ്ടോ വർഷത്തെ ജയിൽ ശിക്ഷയോ മതിയാകില്ല. വിക്രമന്റെ സർവ്വ നാശം അതാണ് എനിക്ക് വേണ്ടത്. ഞാൻ പറഞ്ഞു.

"അഖിൽ! ആർക്കും ദോഷം വരണം എന്ന് വിചാരിക്കാത്ത സർ തന്നെയാണോ ഇത് പറയുന്നത്. വിനായക് അത്ഭുദത്തോടെ ചോദിച്ചു.

അതേ വിനായക് വിക്രമൻ ഇനി എന്ത് നമ്മൾ ചെയ്താലും പോലീസിൽ പിടിച്ചു കൊടുത്താലോ ജയിലിൽ പോയാലോ എന്നെയോ എന്റെ കൂടെ ഉള്ളവരെയോ മനസ്സമദാനം ആയി ജീവിക്കാം അനുവദിക്കില്ല. എന്നോടുള്ള പക ഒരിക്കലും തീരുകയും ഇല്ല. കാരണം വിക്രമൻ കൊല്ലും കൊലയും കുട്ടികാലത്ത് തുടങ്ങിയതാണ് എന്തിനും അക്രമത്തിന്റെ വഴി സ്വീകരിച്ചവന്. അവന്റെ മകനെ കൊന്നവനോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല. ഇനി അങ്ങനെ വിശ്വസിച്ചു അയാൾ മാറുന്നത് വരെ കാത്തിരുന്നാൽ അയാൾ എന്ന് എപ്പോൾ ആക്രമിക്കും എന്ന് ഭയന്ന് ജീവിക്കേണ്ടി വരും. അതിലും ഭേദം വിക്രമനെ ഒരു തിരിച്ച് വരവില്ലാതെ നശിപ്പിക്കുന്നത്. സർവ്വ നാശം ഒരിറ്റ് ജീവൻ ഉണ്ടെകിലും അയാൾ തിരിച്ചു വരും."

💬 Comments

View all comments