Chapter Title : അഖിലിന്റെ പാത 8 [kalamsakshi]
കരയുന്നത് ഒരിക്കലും അവൾ ഇഷ്ടപ്പെടില്ല നിന്റെ കണ്ണു നീർ കണ്ടാൽ അവളുടെ ആത്മാവിന് പോലും സഹിക്കാൻ കഴിയില്ല. അത് കൊണ്ട് ഇനി ഒരിക്കലും കരയരുത്. വർഷ തുടങ്ങി വെച്ചതെല്ലാം പൂർത്തിയാക്കാൻ അവൾ നേടാണമെന്ന് ആഗ്രഹിച്ച ഉയരങ്ങൾ എത്തി പിടിക്കാൻ നീ ബോൾഡ് ആയി നിൽക്കുകയാണ് വേണ്ടത്. അതായിരിക്കും അവളുടെ ആത്മാവും ആഗ്രഹിക്കുന്നത്. അവൾക്ക് വേണ്ടി നമ്മൾ അത്രയെങ്കിലും ചെയ്യണം."
ഞാൻ പറഞ്ഞതെല്ലാം മൂളി കേട്ടു കൊണ്ട് നിന്ന് റീനയുടെ കണ്ണു നീർ ഞാൻ എന്റെ കൈകൾ കൊണ്ട് തുടച്ചു. അവളുടെ മുഖം മുഴുവൻ തുടച്ചു എന്റെ കൈകൾക്കിടയിൽ അവളുടെ മുഖം വെച്ച് ആ കണ്ണുകളിലേക്ക് നോക്കി. അവിടെ ഒരു പ്രതീക്ഷയുടെ മെഴുകുതിരി തെളിഞ്ഞത് ഞാൻ കണ്ടു...
വരാൻ പോകുന്ന കൊടുങ്കാറ്റുകൾക്ക് മുമ്പുള്ള ശാന്തത പോലെ ആ ദിവസം ശബ്ദ കോലാഹലങ്ങൾ ഇല്ലാതെ കടന്ന് പോയി. ഇടക്ക് ബെൽറാമിനേയും വിനായകിനെയും അവരുടെ റൂമിൽ പോയി കണ്ടെങ്കിലും ഞാൻ കൂടുതൽ സമയവും റീനയുടെ കൂടെ തന്നെയായിരുന്നു. ഞങ്ങൾ പോകുമ്പോൾ കൊണ്ട് പോകാനുള്ള സാധനങ്ങൾ എല്ലാം പാക്ക് ചെയ്ത വെച്ചു. രാത്രി തന്നെ പുറപ്പെടാനാണ് പ്ലാൻ. നാളെ രാവിലെ വീട് എത്തണം അതിന് രാവിലെ ഒരു 2-3 മാണി ആകുമ്പോൾ ഇറങ്ങിയൽ മതി എന്നാൽ വിക്രമന്റെ ആളുകൾ പുറത്ത് കറങ്ങി നടക്കുമ്പോൾ നേരെ ചെന്ന് ചാടി കൊടുക്കുന്നത് റിസ്ക് ആണ്. ഞാൻ റീനയുടെ ഓഫീസിലെയും പല വണ്ടികളും ഓഫീസിൽ നിന്നും പ്രസെന്റഷന് ഉപയോഗിക്കുന്ന 3d ഹോളോഗ്രാഫിസ് പ്രോജെക്ടറുകളും റീനയുടെ വീട്ടിൽ എത്തിച്ചിരുന്നു. ഏകദേശം പത്ത് വണ്ടികളിൽ ഞങ്ങളുടെ ഹോളോ ഗ്രാഫിക്സ് പ്രോജെക്ഷൻ വെച്ച് രാത്രി 12മണി മുതൽ കാൽ മണിക്കൂർ ഇടവിട്ട് ഓരോ കാറുകളും പല ഭാഗത്തേക്ക് അയച്ചു. എന്നാൽ ഞാനും റീനയും 1:30 മണിയോടെ ഗാർഡൻ ഡോറിലൂടെ പുറത്തിറങ്ങി ഇരുട്ടിലൂടെ ഒരു ചെറിയ വെളിച്ചം മാത്രം കൊണ്ട് അടുത്ത ഇടവഴിയിൽ ഇട്ടിരുന്ന ബൈക്കിലാണ് നാട്ടിലേക്ക് തിരിച്ചത്. ഞാൻ പറഞ്ഞു വിട്ട പല വണ്ടികളും ഫോല്ലോ ചെയ്യപ്പെടുന്നുണ്ടെന്ന് എനിക്ക് വിവരം കിട്ടിയിരുന്നു. എല്ലാ വണ്ടികളും സിറ്റിയുടെ തന്നെ പലഭാഗത്തായി കിടന്നു കറങ്ങി കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങൾ സിറ്റിയിൽ കയറാതെ നെടുമങ്ങാട് ഭാഗത്ത് കൂടി യാണ് പോയത്.
ഏതായാലും അങ്ങനെ പോയത് കൊണ്ട് വിക്രമനെയും സംഘത്തെയും സിറ്റിയിൽ തന്നെ ഇട്ട് കറക്കാൻ സാധിച്ചു. ഞങ്ങൾ വീട് എത്തുമ്പോൾ സമയം 10മാണി കഴിഞ്ഞിരുന്നു. ബൈക്കിൽ വന്നതിനാലും
💬 Comments
View all comments