0%

Chapter Title : അഖിലിന്റെ പാത 8 [kalamsakshi]

Author : kkstories Read All Parts 168

ഒരുപാട് കറങ്ങി വന്നതിനാലും ഞങ്ങൾ രണ്ടുപേരും നന്നായി തളർന്നിരുന്നു.

വീട്ടിലെത്തുന്നതിന് മുമ്പ് തന്നെ വീടിനും പരിസരിതിനും സംരക്ഷണം ഒരുക്കാൻ ബൽറാമും ടീമും എത്തിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ മകന്റെ യും കൊണ്ട് വന്നിരിക്കുന്ന അനാഥയായ പെൺകുട്ടിയുടെ കാര്യങ്ങൾ ചോദിക്കലും പറയലുമായി ഒരു വൈകാരികമായ സീരിയൽ എപ്പിസോഡ് പോലെ അന്നത്തെ ദിവസം കടന്ന് പോയി. അന്ന് രാത്രി ഞങ്ങളുടെ നാട്ടിൽ ഒരു ഫങ്ഷന് പങ്കെടുക്കാൻ മുഖ്യമന്ത്രി വന്നിരുന്നു. ഫങ്ഷന് ശേഷം ഗസ്റ്റ് ഹോസ്സിൽ വെച്ച് എനിക്ക് ഒരു അപ്പോയ്‌മെന്റ് ഞാൻ തരപ്പെടുത്തിയിരുന്നു.

ഞാൻ രാത്രി 8 മണിക്ക് തന്നെ ഗസ്റ്റ് ഹോസ്സിൽ എത്തിയെങ്കിലും മുഖ്യമന്ത്രി വന്നപ്പോൾ സമയം 9 മാണി കഴിഞ്ഞു.

"നമസ്കാരം സർ" വന്ന് ഫ്രഷ് ആയതിന് ശേഷം ആണ് ഞാൻ ഇരുന്ന് റൂമിലേക്ക് മുഖ്യമന്ത്രി വന്ന വന്നയുടനെ ഞാൻ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു.

"നമസ്കാരം.. പേര്?" അദ്ദേഹം ചോദിച്ചു.

"അഖിൽ സർ.." ഞാൻ ഉത്തരം നൽകി.

"പറയു അഖിൽ.., ആഖിലിന് എന്താണ് പറയാൻ ഉള്ളത്." അദ്ദേഹം ചോദിച്ചു.

"സാറിന് വിക്രമനെ അറിയില്ലേ?..." ഞാൻ ചോദിച്ചു.

"ഏത് വിക്രമൻ? അദ്ദേഹം തിരിച്ചു ചോദിച്ചു

"സർ വിതുര വിക്രമൻ" ഞാൻ ഉത്തരം നൽകി.

"അയാളോ അറിയാം പണ്ട് പാർട്ടിയിൽ ഉണ്ടായിരുന്ന ആളല്ലേ ? ഇപ്പോൾ ഒരുപാട് ആയി അയാളെ കണ്ടിട്ട് , ഇപ്പോൾ അയാളുടെ പേരിൽ ഒരുപാട് ക്രിമിനൽ കേസുകൾ ഉണ്ടെന്നോ എന്നൊക്കെ പറയുന്നത് കേട്ടു? അദ്ദേഹം മറുപടി പറഞ്ഞു.

"സർ ഈ വിക്രമന്റെ മകൻ വർഷ എന്ന ഒരു പെൺകുട്ടിയെ അതി ദാരുണമായി ബലാത്സംഗം ചെയ്തു കൊന്നു അവിടേക്ക് ചെന്ന എന്നെയും കൊല്ലൻ സ്രമിച്ചു അയാളിൽ നിന്ന് രക്ഷപെടുന്നതിനിടയിൽ അയാൾക്ക് കുത്തേറ്റ് അവിടെ വെച്ച് തന്നെ മരിച്ചു. ഈ കേസിൽ കോടതി എന്നെ വെറുതെ വിട്ടു എങ്കിലും വിക്രമൻ എന്നെ വിടാൻ തയ്യർ അല്ല. അയാൾ കഴിഞ്ഞ ദിവസം കൂടി എന്നെ കൊല്ലാൻ നോക്കി. കഷ്ടിച്ചാണ് ഞാൻ രക്ഷപെട്ടത്. അയാൾക്കെതിരെ പോലീസ് കോംപ്ലഇന്റ കൊടുത്തു പക്ഷെ അയാളെ ഇത് വരെ അറസ്റ്റ് പോലും ചെയ്തിട്ടില്ല. എനിക്ക് ഇതിൽ സാറിന്റെ ഒരു സഹായം എനിക്ക് വേണം." ഞാൻ പറഞ്ഞു നിർത്തി.

തുടരും....

💬 Comments

View all comments