0%

Chapter Title : അക്ഷയ്മിത്ര 2 [മിക്കി]

Author : മിക്കി Read All Parts 527

പിടിച്ചസേഷം എന്നിലേക്ക്‌ ചേർന്നു നിന്നു..

““ഈ കൂട്ടത്തിൽ നിൽക്കുന്ന ആരെയെങ്കിലും നിനക്ക് ഇതിന് മുൻപ് പരിചയമുണ്ടൊ അപ്പൂസെ.?””” മിത്രയുൾപ്പെടെ ആ നാല് പെണ്ണുങ്ങളുടെ നേരെ വിരൾ ചൂണ്ടിയോടിച്ചുകൊണ്ട് ചുണ്ടിലൊളിപ്പിച്ച ചിരിയോടെ അനഘ എന്നോട് ചോദിച്ചു..

അനഘ എന്നോടത് ചോദിച്ചതും എന്റെ നോട്ടം ചെന്നുപതിച്ചത് മിത്രയുടെ മുഖത്തേക്കായിരുന്നു,..

എന്നാൽ അതേസമയം മിത്രയുടെ നോട്ടം എന്റെ കയ്യിൽപിടിച്ച് എന്നെ ചേർന്ന് നിൽക്കുന്ന ലക്ഷ്മിയുടെ മുഖത്തേക്കായിരുന്നു…… ആ സമയം മിത്രയുടെ മുഖം ദേഷ്യത്താൽ കൂടുതൽ ചുവന്ന് നിൽക്കുന്നതുപോലെ എനിക്ക് തോന്നി, പല്ല് കടിച്ച്ഞെരിച്ചുകൊണ്ട് മിത്ര ലക്ഷ്മിയിൽ നിന്നും നോട്ടംമാറ്റി എന്റെ മുഖത്തേക്കുനോക്കി, പക്ഷെ എനിക്കെന്തൊ അവളുടെ ആ നോട്ടം നേരിടാൻ കഴിയുമായിരുന്നില്ല ഞാൻ വീണ്ടും അവളുടെ മുഖത്തുനിന്നും നോട്ടം മാറ്റി

അനഘ: പറയട അപ്പൂസെ… ഈ കൂട്ടത്തിൽ നിൽക്കുന്ന ആരെയെങ്കിലും നിനക്ക് അറിയാമൊ””” അനഘ വീണ്ടും എന്നോട് ചോദിച്ചു,,,

സത്യത്തിൽ മിത്രയെ ഇവിടെ കണ്ടപ്പോൾ മുതൽ, അനഘയും മിത്രയും തമ്മിൽ എങ്ങനെയാണ് പരിചയമെന്ന് എനിക്ക് അനഘയോട് ചോദിക്കണമെന്നുണ്ടായിരുന്നു, എന്നാൽ മിത്രയെ കണ്ട ഷോക്കിൽ എനിക്കെന്റെ വായപോലും തുറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..

അനഘ: എട പൊട്ട നിന്നോട ചോദിച്ചെ.! നിനക്കെന്ത ചെവി കേൾക്കില്ലെ”””” എന്നുപറഞ്ഞുകൊണ്ട് അനഘ എന്റെ ചുമലിൽ പതിയെ ഒന്ന് തള്ളി..

ഞാൻ: ഏ… അ…. അത്… എ.. എ.. എനിക്ക്””” വാക്കുകൾ പുറത്തേക്കുവരതെ ഞാൻ നിന്ന് വിക്കാൻ തുടങ്ങി..

മിത്ര: 8 വർഷം കഴിഞ്ഞില്ലെ അനഘെ … അവനിപ്പൊ എന്നെ ഓർമ്മ കാണില്ല.! മറന്നുപോയിട്ടുണ്ടാവും.”””

അനഘയുടെ മുഖത്തുക്കുനോക്കി അത്രേം പറഞ്ഞുനിർത്തിയ മിത്ര എന്റെ മുഖത്തേക്ക് നോട്ടംത്തിരിച്ചു—- എന്നെ ഒരുമാതിരി ആക്കിയ തരത്തിലുള്ള അവളുടെ നോട്ടം കണ്ടതും ഞാൻ വീണ്ടും അവളിൽ നിന്നും നോട്ടം മാറ്റി… എങ്ങനെയെങ്കിലും ഈ യാത്രയിൽ നിന്നും ഒഴിവാകണം എന്ന് ഞാൻ ഉറപ്പിച്ചു, അതിനുള്ള വഴികളും ഞാൻ ചിന്തിക്കാൻ തുടങ്ങി..

അനഘ: എന്താട അപ്പൂസെ… വർഷങ്ങൾക്കുസേഷം സ്കൂൾമേറ്റിനെ ഒട്ടും പ്രതീക്ഷിക്കാതെ ഇവിടെ കണ്ടതിന്റെ ചമ്മലും നാണൊംവാണൊ നിനക്ക്.?”””” ഒരു കളിയാക്കി ചിരിയോടെ അനഘ എന്നോട് ചോദിച്ചു..

““ആഹ അതുശെരി ചേച്ചിയപ്പൊ അപ്പുവേട്ടന്റെകൂടെ പഠിച്ചതാണോ””” എന്നു ചോദിച്ചുകൊണ്ട് അക്കു മിത്രയുടെ അടുത്തേക്കുചെന്നു,,, അതിന് മിത്ര അക്കുവിനെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി..

ആ ഗ്യാപ്പിൽ ഞാൻ വീണ്ടും പുറത്തേക്ക് എസ്‌ക്കേപ്പാവാൻ തിരിഞ്ഞതും.

““എടാ അപ്പൂസെ നിയിപ്പൊ എന്തേലും കഴിക്കുന്നൊ.? കൊഞ്ചുകറിയുണ്ട്…. വാ ചോറ് കഴിക്കാം””” പുറത്തേക്കിറങ്ങാൻ തിരിഞ്ഞത എന്നോട് അനഘ ചോദിച്ചു..

““ഒന്നും വേണ്ടടി.!

💬 Comments

View all comments