0%

Chapter Title : അക്ഷയ്മിത്ര 2 [മിക്കി]

Author : മിക്കി Read All Parts 1.4K

സൈഡിലേക്ക് നോക്കി, മിത്ര ഇപ്പഴും വണ്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയിട്ടില്ല അവൾ ഇപ്പഴും വണ്ടിയിൽതന്നെ ഇരിക്കുകയായിരുന്നു.

““ഉച്മ്”” അവളിൽ നിന്നും നോട്ടംമാറ്റി ഫ്രെണ്ടിലേക്ക് നോക്കി ഞാനൊന്ന് ചുമച്ചു—- ഇറങ്ങുന്നില്ലെ’ എന്ന ഭാവത്തോടെ..

““പിള്ളേരെ വാ”” അഞ്ജു മറ്റ് പെൺകുട്ടികളേയും വിളിച്ചുകൊണ്ട് മിത്രയുടെ വീടിനുള്ളിലേക്ക് നടന്നു… ചിലപ്പോൾ മിത്രയ്ക്ക് എന്നോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടാവും എന്ന് മനസ്സിലാക്കി അഞ്ജു അവരേംകൊണ്ട് അവിടുന്ന് ബോധപൂർവം മാറി തന്നതാവാം..

മിത്ര അപ്പഴും ഒന്നും മിണ്ടാതെ ഫ്രെണ്ടിലേക്കുതന്നെ നോക്കി അതേ ഇരുപ്പുതന്നെ തുടർന്നു..

രണ്ട് കയ്യും സ്റ്റിയറിങ്ങിൽ പിടിച്ച് ഒന്നും മിണ്ടാതെ ഞാനും ഫ്രെണ്ടിലേക്കുതന്നെ നോക്കി ഇരുന്നു ആവൾ വണ്ടിയിൽ നിന്നും ഇറങ്ങുന്നതും കാത്ത്, നോട്ടം ഫ്രെണ്ടിലേക്കാണെങ്കിലും എന്റെ ശ്രെദ്ധമുഴുവനും മിത്രേതന്നെയായിരുന്നു—

““അപ്പൂസിറങ്ങ്”” എതാനം ചില മിനിറ്റുകൾ നീണ്ടുനിന്ന നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഫ്രെണ്ടിലേക്ക് നോക്കികൊണ്ടുതന്നെ മിത്ര പറഞ്ഞു..

അവൾ പറഞ്ഞതുകേട്ട് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..

““എ… എന്താ”” അവൾ പറഞ്ഞത് ഞാൻ വെക്തമായി കേട്ടെങ്കിലും ശെരിക്കും കേൾക്കാത്തതുപോലെ ഞാൻ അവളോട്‌ ചോദിച്ചു—- അതിന് എന്റെ മുഖത്തേക്ക് നോക്കിയ മിത്ര

““അപ്പൂസ് വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങാൻ”” സ്വല്പം ശബ്ദമുയർത്തി ആജ്ഞാപിക്കുന്നതുപോലെ അവൾപറഞ്ഞു, ആ നിമിഷം അവളുടെ മുഖഭാവം മാറുന്നത് വീടിന്റെ സിറ്റൗട്ടിൽ നിന്നും വരുന്ന ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ ഞാൻ ശെരിക്കും കണ്ടു..

““ഇല്ല… എനിക്ക് പോയിട്ട് സ്വല്പം തിരക്ക്””

““എനിക്ക് അപ്പൂസിനോട് കുറച്ച് സംസാരിക്കാനുണ്ട്””” ഞാൻ പറഞ്ഞ് തീരുംമുൻപ് മിത്ര ഇടയിൽകയറി പറഞ്ഞു—

““അല്ല എനിക്ക് പോ…””””

““അപ്പു പ്ലീസ്…. എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്”” വീണ്ടും ഞാൻ പറഞ്ഞ് തീരുംമുൻപ്

💬 Comments

View all comments