0%

Chapter Title : അക്ഷയ്മിത്ര 2 [മിക്കി]

Author : മിക്കി Read All Parts 1.4K

ഇടിയിൽ പിന്നിലേക്ക് വെച്ചുപോയ ഞാൻ ബാൽക്കണിയുടെ കൈവേലിയിൽ തട്ടി നിലത്തേക്ക് വീഴാതെ നിന്നു.

അപ്പഴേക്കും വീണ്ടും അവന്റെ അടുത്തേക്ക് ഓടിചെന്ന മിത്രയും ആന്റിയും അവനെ പൂണ്ടടക്കം ചുറ്റിപിടിച്ചു,

ആന്റി: ““മോനെ ആദി.. വേണ്ട അവനെ ഒന്നും ചെയ്യല്… അവൻ ചത്തുപോവും.!!!””” ആന്റിയവനെ ചുറ്റിവരിഞ്ഞ് പിടിച്ചുകൊണ്ട് പറഞ്ഞു.

മിത്ര: വേണ്ട ആദി ഒന്നും ചെയ്യല്ല്….. ഞാൻ വിളിച്ചിട്ട അപ്പൂസിങ്ങോട്ടേക്ക് കയറി വന്നത്.””””” അവനെ പിടിവിടാതെ വട്ടം ചുറ്റിപിടിച്ചുകൊണ്ട് ഒഴുകിയിറങ്ങുന്ന കണ്ണുകളോടെ മിത്ര പറഞ്ഞു,, ഇടയ്ക്കവൾ ഒരു ഭയത്തോടെ തിരിഞ്ഞ്തിരിഞ്ഞ് എന്നേയും നോക്കുന്നുണ്ട്..

ആദി: ““ഇല്ല.! ഇവൻ…. ഇവൻ കാരണമ…… ഇവൻ ഒറ്റൊരുത്തൻ കാരണമ”””

എന്ന് പറഞ്ഞുകൊണ്ട് അവൻ വീണ്ടും അവരുടെ കൈ തട്ടിമാറ്റാൻ ശ്രെമിച്ചതും അത് കണ്ടുനിന്ന അഞ്ജുവും ആദിയുടെ അടുത്തേക്ക് ഓടിച്ചെന്നു അവനെ ചുറ്റിപിടിച്ചു.

അഞ്ജു: ““ആദി വേണ്ട….. ഒന്നും ചെയ്യണ്ട”””

ആദി: “മാറ്… മാറി നിൽക്കാൻ.. ഡാ””””

അവര് മൂന്നുപേരേയും തള്ളിമാറ്റി എന്റെ അടുത്തേക്ക് പാഞ്ഞുവരാൻ അവൻ വീണ്ടും ശ്രെമം നടത്തി, എന്നാൽ അവനെ ശക്തമായി പിടിച്ച് നിർത്തിയിരിക്കുന്ന ആ മൂന്ന് സ്ത്രീകളുടെ കരവലയത്തിൽ നിന്നും അവന് പുറത്തുകടക്കാൻ കഴിഞ്ഞില്ല..

ആന്റി: ““റാമെ, നീരാജെ, വൈശാകെ നോക്കി നിക്കാതെ ഇവനെ താഴോട്ട് പിടിച്ചോണ്ടുപോട”””” ആ കയറിവന്ന മൂന്ന് ചെറുപ്പക്കാരേയും നോക്കി ആന്റി അലറി— എന്നാൽ എനിക്ക് ഒരുപരിചയവുമില്ലാത്ത അവന്മാർ ഒരു കലിപ്പോടെ എന്റെ മുഖത്തേക്കുതന്നെ നോക്കി നിൽക്കുകയായിരുന്നു..

അതേസമയം എന്റെ ചുണ്ടിന്റെ സൈഡിൽ ഒരു നനവ് അനുഭവപ്പെട്ടപ്പോൾ എനിക്ക് മനസ്സിലായി എന്റെ ചുണ്ടിൽനിന്നും ചോര പൊടിഞ്ഞുതുടങ്ങിയെന്ന് …….. ഞാനെന്റെ ചൂണ്ടുവിരൾകൊണ്ട് ചുണ്ടിന്റെ മുറിഞ്ഞ ഭാഗത്ത് പതിയെ

💬 Comments

View all comments