Chapter Title : അക്ഷയ്മിത്ര 2 [മിക്കി]
ഒന്ന് തൊട്ടു,,, ആ സമയം മിത്രയും, അഞ്ജുവും, മറ്റ് രണ്ട് പെണ്ണുങ്ങളും ഒരു സഹതാപത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു..
ആദി: ““എന്നെ വിട്… അവനെ ഇന്ന് ഞാൻ””” എന്ന് പറഞ്ഞുകൊണ്ട് ആദി വീണ്ടും ആ മൂന്ന് സ്ത്രീകളേയും തള്ളിമാറ്റി എന്റെ അടുത്തേക്ക് വരാൻ ശ്രെമിച്ചു… അതുകണ്ട് അഞ്ജുവിന്റെ കൂടെ കയറിവന്ന ആ രണ്ട് പെൺകുട്ടികളും ആദിയുടെ അടുത്തേക്ക് ഓടിച്ചെന്ന് അവനെ വട്ടംചുറ്റി പിടിച്ചുനിർത്തി,,, ആ അഞ്ച് സ്ത്രീകളുടെ കൈകളിൽ നിന്നും പുറത്ത് കടക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കിയ ആദി അവന്റെ ആ മൂന്നു കൂട്ടുകാരെ നോക്കി..
ആദി: ““നോക്കി നിൽക്കാതെ അവനെ അടിച്ചൊടിക്കട”””” അവന്മാരെ നോക്കി ആദി അലറി…
അത് കേട്ടതും കൂട്ടത്തിലൊരുത്തൻ ‘മൈരെ’ എന്ന് അലറി വിളിച്ചുകൊണ്ട് എന്റെ അടുത്തേക്ക് പാഞ്ഞുവന്നു..
•മോനെ വേണ്ട, •അയ്യൊ ഒന്നും ചെയ്യല്ലെ , •ആ ചേട്ടനെ ഒന്നും ചെയ്യല്ലെ, എന്നൊക്കെ മിത്രയും, ആന്റിയും, അഞ്ജുവും, മറ്റ് പെൺകുട്ടികളും ഉച്ചത്തിൽ വിളിച്ച് പറയുന്നുണ്ടായിരുന്നു.
അതേസമയം എന്നേ തല്ലാൻ വന്നവൻ എന്റെ കയ്യകലം എത്തികഴിഞ്ഞിരുന്നു..
സ്ത്രീകളുടെ ആ നിലവിളിക്കിടയിൽ..
““ഠപ്പ്പ്പ്””
എന്നൊരു പടക്കം പൊട്ടുന്ന ശബ്ദവും വൈറ്റ് സിമിന്റിന്റെ പൊടി പറക്കുന്നതും മാത്രമാണ് പിന്നെയവിടെ എല്ലാവരും കണ്ടത്…..
എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവാതെ ഒരു ഞെട്ടലോടെ എല്ലാവരുടെയും നോട്ടം ഒരുപോലെ നിലത്തേക്ക് ചെന്നു…. എന്നേ തല്ലാൻ വന്നവൻ എന്റെ കാൽചുവട്ടിൽ ബോധമില്ലാതെ കിടക്കുന്നതാണ് അവർ കണ്ടത്—-- അവന്റെ വായിൽ നിന്നും രക്തമൊഴുകുന്നുണ്ടായിരുന്നു..
ആ നിമിഷം… ഒരു മൊട്ടുസൂചി നിലത്തുവീണാൽ കേൾക്കുംവിധം പൂർണ്ണ നിശബ്ദത പടർന്നിരുന്നു ബാൽക്കണിയിൽ…
എല്ലാവരുടേയും നോട്ടം ഒരുപോലെ എന്റെ നേരെ
💬 Comments
View all comments