0%

Chapter Title : അക്ഷയ്മിത്ര 2 [മിക്കി]

Author : മിക്കി Read All Parts 1.4K

““മോനെ ഇവനെ ഒന്നും ചെയ്യരുത്… ഇവൻ അറിയാതെ ചെയ്തുപോയത,, ഞ…ഞാൻ മോനോട് ക്ഷമ ചോദിക്കുന്നു…. അവനെ ഒന്നും ചെയ്യരുത്”””” ഞാനവനെ എന്തെങ്കിലും ചെയ്യും എന്ന ഭയത്തിൽ കെഞ്ചുന്നതുപോലെ അവന്റെ അമ്മ എന്നോട് പറഞ്ഞു… അവനപ്പഴും ഒന്നും മിണ്ടാതെ എന്നേതന്നെ നോക്കി നിൽക്കുകയായിരുന്നു..

““എനിക്കവനെ എന്തേലും ചെയ്യാനാരുന്നെങ്കിൽ അവന്റെനേരെ കാലുയർത്തിയ ആ നിമിഷം അവന്റെ രണ്ട് കാലും ഞാൻ അറത്തെടുത്തേനെ... എന്നിട്ടും ഞാനവനെ ഒന്നും ചെയ്യാതിരുന്നത് എന്താണെന്നറിയാവൊ”” അവന്റെ അമ്മയോട് അത്രേം പറഞ്ഞുനിർത്തിയ ഞാൻ ആദിയുടെ മുഖത്തേക്ക് നോക്കി— അതേസമയം എന്റെ സംസാരമൊക്കെ കേട്ട് പേടിച്ചുവിറച്ച് ഒന്നുംമിണ്ടാതെ നിൽക്കുകയായിരുന്നു ആദി..

ഞാൻ തുടർന്നു…

““ഈ നിൽക്കുന്ന മിത്ര.. നിന്റെ സ്വന്തം പെങ്ങളല്ലായിരിന്നിട്ടുകൂടി ഒരിക്കലിവളോട് ഞാൻ ചെയ്ത ആ തെറ്റിനാണ് നീയെന്നെ തല്ലിയത് എന്നെനിക്ക് നന്നായിട്ടറിയാം… അതുകൊണ്ടാണ് നീയെന്നെ തല്ലിയപ്പോൾ ഞാൻ തിരിച്ചൊന്നും ചെയ്യാതിരുന്നത്.! പക്ഷെ., ഈ നിക്കുന്ന ഈ ഉമ്പന്മാര്”” അവന്റെ കൂട്ടുകാരുടെ നേരെ വിരൾചൂണ്ടി അത്രേം പറഞ്ഞ് നിർത്തിയ ഞാൻ വീണ്ടും തുടർന്നു..

““ഇവന്മാർക്ക് ഇതിലെന്താ റോൾ.? എനിക്കിവന്മാരെ അറിയത്തുകൂടിയില്ല.. പിന്നെ എന്തോ ഊമ്പാന ഇവന്മാരെനിക്കിട്ട് ഒണ്ടാക്കാൻ വന്നെ.? ഏ.!”” അത്രേം പറഞ്ഞു നിർത്തിയ ഞാൻ അവന്മാരുടെ നേരെ എന്റെ നോട്ടം തിരിച്ചു..

എന്റെ നോട്ടം ചെന്നതും അവന്മാരൊന്ന് വിരണ്ടു…

““രണ്ടുവിങ്ങ് വന്നെ”” അവന്മാരെ ഞാനെന്റെ അടുത്തേക്ക് കയ്യാട്ടി വിളിച്ചു…. അതുകേട്ട് അവന്മാര് രണ്ടുപേരും ഭയത്തോടെ പരസ്പരമൊന്ന് മുഖത്തോട് മുഖം നോക്കി ‘പോണൊ.? വേണ്ടയൊ.?’ എന്ന സംശയത്തോടെ..

““ഇങ്ങോട്ട് വരുന്നൊ അതോ ഞാനങ്ങോട്ടുവരണൊ.?”” ഭയംകോണ്ട് എന്റടുത്തേക്കുവരാൻ അവന്മാർ മടിച്ച് നിന്നപ്പോൾ ഞാൻ ചോദിച്ചു…

ഞാനത് ചോദിച്ച് നിർത്തിയപ്പോഴേക്കും

💬 Comments

View all comments