Chapter Title : അക്ഷയ്മിത്ര 2 [മിക്കി]
അവന്മാരന്റെ അടുത്തേക്ക് എത്തി കഴിഞ്ഞിരുന്നു….
““ഇനിമേലിൽ എന്റെ കണ്മുന്നിൽ നിങ്ങളെ കണ്ടുപോകരുത്.”” അത്രേം മാത്രമേ ഞാൻ അവന്മാരോട് പറഞ്ഞുള്ളു— അതിന് “ഇല്ല” എന്ന് തലയാട്ടിയ സേഷം അവന്മാർ പെട്ടന്നുതന്നെ അവിടുന്ന് പോകാൻ തിരിഞ്ഞതും..
““ഡാ…. ഡാ… ഡാ…””” ഞാനവന്മാരെ പിന്നീന്ന് വിളിച്ചു—- ഒരു പതർച്ചയോടെ അവന്മാരെന്നെ തിരിഞ്ഞുനോക്കി..
““ആ കിടക്കുന്നവനെ നിന്റെയൊക്കെ തന്തമാര് വന്ന് പൊക്കിക്കൊണ്ട് പോവൊ…. അവനേം തൂക്കികൊണ്ട് പോടാ”” എന്റെ അടികൊണ്ട് ബോധമില്ലാതെ കിടക്കുന്നവന്റെ നേരെ വിരൾ ചൂണ്ടികൊണ്ട് സ്വല്പം കലിപ്പോടെ ഞാൻ പറഞ്ഞു..
ഞാനത് പറഞ്ഞുതീരണ്ട താമസം നിലത്ത് കിടക്കുന്നവന്റെ അടുത്തേക്ക് ഓടിച്ചെന്ന അവന്മാര് രണ്ടുപേരും നിലത്ത് കിടക്കുന്നവന്റെ രണ്ട് കയ്യിലും പിടിച്ച് തൂക്കിയെടുത്ത് ചുമലിലൂടെ ഇട്ടസേഷം അവനേംകൊണ്ട് അവന്മാർ താഴേക്കുനടന്നു—- അപ്പഴും അടികൊണ്ടവന് ബോധം തെളിഞ്ഞിരുന്നില്ല..
ഞാൻ വീണ്ടും ആദിയുടെ നേരെ തിരിഞ്ഞു— അവനപ്പഴും ആ പെണ്ണുങ്ങളുടെ ഇടയിൽ നിന്നും മാറിയിരുന്നില്ല..
““അപ്പൊ.. ഇനി നമ്മൾതമ്മിൽ ഒരു പ്രെശ്നോം ഇല്ല… നിന്റെ പെങ്ങളോട് ഞാൻ ചെയ്ത തെറ്റിന് നീയെന്നെ ഇപ്പൊ തല്ലി.. പ്രെശ്നോം തീർന്നു.! ഇല്ലേ.? തീർന്നില്ലെ.?”” ചുണ്ടിലൊളിപ്പിച്ച ചിരിയോടെ ഞാൻ ആദിയോട് ചോദിച്ചു—- അതിനവൻ ““തീ..തീർന്നു”” എന്ന് തലയാട്ടി..
““ഇനി പ്രശ്നവൊന്നും ഒണ്ടാക്കത്തില്ലെന്ന് ഇപ്പൊ തലയാട്ടീട്ട് കൂട്ടുകാരുവോത്ത് വെള്ളവടിച്ച് മൂക്കുമ്പൊ വെള്ളത്തിന്റെ പൊറത്ത് വാശി തീർക്കാനൊന്നും എന്നേതേടി വന്നേക്കരുത്.! അഥവാ വന്നാൽ… വെട്ടിപ്പറിച്ച് ദൂരെയെറിയും ഞാൻ.! ഇത് അരക്കുപ്പി കള്ളിന്റെ പൊറത്ത് നിന്റെ കോളേജിലെ അലമ്പുപിടിച്ച പിള്ളാര് പറയുന്ന ക്ലീഷേ ഡൈലോഗല്ല…. വെട്ടുവെന്ന് പറഞ്ഞ വെട്ടും….. ഒരു ദാക്ഷണ്യോം ഇല്ലാതെ വെട്ടും…. കേട്ടല്ലൊ.!””
വളരെ സാധാരണ രീതിയിൽ ഞാൻ അത്രേം
💬 Comments
View all comments