0%

Chapter Title : അക്ഷയ്മിത്ര 2 [മിക്കി]

Author : മിക്കി Read All Parts 1.3K

ആർക്കുമില്ലാത്ത ഒരു പന്ന സ്വഭാവം എനിക്കുണ്ട് അതെന്താണെന്ന് നിനക്കറിയാമൊ””” ശബ്ദം സ്വല്പം കനപ്പിച്ച് അവനെന്നോടത് ചോദിച്ചതും..

ഞാൻ: ““ഇല്ല എന്താ.???””

““പറഞ്ഞ വാക്ക് അതുപോലെ പാലിക്കുക എന്നത്.!! അതുകൊണ്ട് നീ കാര്യം പറയെന്റെ മൈരെ””” ഭൈരവ സിനിമയിൽ വിജയ് പറയുന്ന ഡൈലോഗോടുകൂടി അവനെനിക്ക് ഉറപ്പുതന്നതും പിന്നെഞാനൊന്നും നോക്കിയില്ല..

““കാവാലത്തേക്ക് ഒരു ഓട്ടം പോണം.. ഇപ്പൊത്തന്നെ””” വളച്ചുകെട്ടില്ലാതെ ഞാൻ വിഷയം പറഞ്ഞു..

““ആരെയെങ്കിലും അവിടെ കൊണ്ടുവിടാനാണൊ.?””” അവനെന്നോട് തിരിച്ച് ചോദിച്ചു.

““ആം… കൊണ്ടുവിടാന…”” എന്ന് ഞാൻ പറഞ്ഞുനിർത്തിയതും..

““പെണ്ണുങ്ങളുണ്ടൊ.??”” വീണ്ടും അവന്റെ ഊമ്പിയ ചോദ്യം

നേരംകെട്ടനേരത്തെ അവന്റെ ഈ തൊലിഞ്ഞ സംസാരം കേട്ട് എനിക്ക് കലിപ്പ് കേറിയെങ്കിലും അത് ഉള്ളിലടക്കിയ ഞാൻ..

““ആം…. ഒണ്ട്”””

““ഏ ഒണ്ടൊ.??? എങ്കിൽഞാൻ എവിടെ വരണമെന്നുമാത്രം നീപറ…. ഞാൻ റെഡി”””

സത്യത്തിൽ അവൻ പറഞ്ഞതുകേട്ട് എനിക്ക് സന്തോഷംകൊണ്ട് തുള്ളിച്ചാടൻ തോന്നിയെങ്കിലും ഇനി ഞാൻ പറയാൻ പോകുന്ന കാര്യം കേട്ടുകഴിയുമ്പോൾ അവനെന്തുപറയും എന്ന് ചിന്തിച്ച ഞാൻ..

““എട മനീഷെ അതല്ല…. വേറൊരു പ്രശ്നവൊണ്ട്.?”””

എന്ത് പ്രശ്നം….. ഒരു പ്രശ്നോവില്ല.. ഞാനിപ്പൊ എങ്ങോട്ട വരണ്ടേന്ന് മാത്രം നീ പറ””” എനിക്ക് പറയാനുള്ളത് കേൾക്കാൻ താൽപ്പര്യമില്ലാത്തമട്ടിൽ അവൻ എന്നോടുപറഞ്ഞു..

““എട മനീഷെ അതല്ല… ഞാൻ പറയുന്നത് നീ ആദ്യമൊന്ന് കേ.!”””

““എനിക്കൊന്നും കേൾക്കണ്ട.. എനിക്കിപ്പൊ കാവാലത്തുപോണം… ഞാനെവിടെ വരണമെന്ന് പറമൈരെനി””” ഞാൻ പറഞ്ഞുതീരുന്നതിന് മുന്നെ അവൻ ഇടയിൽ കയറി പറഞ്ഞു..

““എന്ന ഒരു കാര്യം ചെയ്…. നീയിപ്പൊ ക്ഷേത്രത്തിലല്ലെ.? ഞങ്ങൾ അങ്ങോട്ടുവരാം.!””” അനഘയുടെ വീടിന്റെ സിറ്റൗട്ടിലേക്ക് എത്തിനോക്കികൊണ്ട്‌ ഞാൻ പറഞ്ഞു..

“എന്നാ പെട്ടന്നുപോര്.!! I am Waiting.””

💬 Comments

View all comments