Chapter Title : അളക നന്ദ [Story Teller]
ഞങ്ങൾ പുലർച്ചെ തന്നെ ഇറങ്ങി... റോഡ് ഫ്രീ ആയിരിക്കും ഏർലി മോർണിംഗ് ആണെങ്കിൽ....
അച്ഛൻ കാർ എടുത്തോളാൻ പറഞ്ഞു... അതുകൊണ്ടു കാർ എടുത്താണ് പോന്നത്....
70 കിലോമീറ്റെർ ഉണ്ട്... 2- 2.5 മണിക്കൂർ എടുക്കും ....
ഇടയ്ക്കു ഇറങ്ങി ചായ കുടിച്ചു... ഹമ്മ്... നല്ല തണുപ്പുണ്ട്... ചൂട് ചായ ഊതി കുടിക്കാൻ നല്ല സുഖം...
ഞാൻ നന്ദുനെ നോക്കി...
അവൻ ചായ ആസ്വദിച്ചു കുടിക്കുന്നു...
അവൻ ഒരു സിമ്പിൾ ടി ഷർട്ടും ഷോർട്സും ആണ് ...
നല്ല തിളങ്ങുന്ന കണ്ണുകൾ... നല്ല പ്രസരിപ്പുള്ള മുഖം... ബോഡി ഒന്ന് ഒതുങ്ങി നല്ല ഫിറ്റ് ആയിട്ടുണ്ട്.... ചെക്കൻ നല്ല ചുള്ളൻ ആയിട്ടുണ്ട്...
ഹമ്മ്... ?? അവളുടെ നോട്ടം കണ്ടു അവൻ ചോദിച്ചു ...
ഞാൻ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി ... പുഞ്ചിരിച്ചു...
നന്ദുട്ടി... ഫുഡ് കഴിക്കണോ ഇപ്പൊ...
ഏയ് വേണ്ടടാ... നമ്മൾ എന്തായാലും 8.30 ആകുമ്പോ എത്തുമല്ലോ...
നിനക്ക് വിശക്കുന്നുണ്ടോ??
ഏയ് ഇല്ലെടി... നമുക്ക് അവിടെ എത്തിയിട്ട് കഴിക്കാം....
ഞങ്ങൾ വണ്ടിയെടുത്തു ....
കുറച്ചു കഴിഞ്ഞപ്പോൾ തന്നെ വയനാടിന്റെ പച്ചപ്പിലേക്കും കുളിര്മയിലേക്കും കടന്നു....
ഞാൻ ഗ്ലാസ് താഴ്ത്തി... തണുത്ത കാറ്റ് അകത്തേക്ക് അടിച്ചു കയറി...
ഞാൻ ആ പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ചു ഇരുന്നു...
ഞാൻ അവനെ നോക്കി... അവൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു ഇരിക്കുകയാണ്...
ഡാ... എങ്ങനെ ഉണ്ടായിരുന്നു എക്സാം??
ഹമ്മ്.. കുഴപ്പമില്ലാരുന്നു...
എന്ന റിസൾട്ട് വരുന്നേ ?
25ത് നു...
ഏഹ്.. നാലു ദിവസം കൂടിയേ ഉള്ളല്ലോ...
ഹമ്മ്... ടെൻഷൻ ഉണ്ടോ ..
മ്മ്മ് ... കുറച്ചു...
ഏയ്
💬 Comments
View all comments