Chapter Title : അളക നന്ദ [Story Teller]
ഹമ്മ്... സെക്സി ആണ്..... ഞാൻ വിചാരിച്ചു...
ഹമ്മ്???
മ്മ്മ് ... ഒന്നുമില്ല... ടി ഷർട്ട് ഒകെ ഇട്ടു നടന്നാൽ മതി കേട്ടോ.... അല്ലെങ്കിൽ വല്ല പെൺപിള്ളേരും കണ്ണ് വയ്ക്കും...
ഞാൻ ഒന്ന് പുകഴ്ത്തി...
ഹമ്മ്... അവനതു സുഖിച്ചു....
മ്മ്മ്... ചെയ്ഞ്ചെസ് ഉണ്ടോടി... ?? അവൻ ആകാംഷയോടെ ചോദിച്ചു...
ഹമ്മ്... ഞാൻ സൂപ്പർ 👌 എന്ന് ആക്ഷൻ കാണിച്ചു...
സെക്സി എന്ന് പറയാൻ എന്റെ നാവു തരിച്ചു.... ഞാൻ പറഞ്ഞില്ല...
ഹമ്മ്... ഡാ... ഒരുപാടു മസിൽ പെരുപ്പിക്കേണ്ട കേട്ടോ.. ഇങ്ങനെ സ്ലിം ആയി ഇരിക്കുന്നത നിനക്ക് ഭംഗി...
ഹമ്മ്... അത്രേ ഒള്ളു ഡി... ഞാൻ ഫിറ്റ്നസ് ആ നോക്കുന്നത്... മസിൽ പെരുപ്പിക്കാനൊന്നും പോകുന്നില്ല...
എന്നാൽ പോയാലോ... അവൻ തിരിഞ്ഞു വേറെ ഒരു ടി ഷർട്ട് എടുത്തു ഇട്ടു...
ഹമ്മ് ..ചുള്ളൻ ആയിട്ടുണ്ട് ..ഞാൻ സൂപ്പർ 👌 എന്ന് ആക്ഷൻ കാണിച്ചു...
അങ്ങനെ ഞങ്ങൾ റെസ്റ്റോറെന്റിലേക്കു പോയി... ബുഫേ ആയിരുന്നു.... നല്ല ഇഡലി ഉണ്ടായിരുന്നു... സാമ്പാറും...പിന്നെ 2-3 വെറൈറ്റി ചട്നിയും ...
അവൻ ഇടിയപ്പം ആണെടുത്ത്... കൂടെ ചിക്കന്റെ സ്റ്റൂ വും...
ഓഹ്... കണ്ടിട്ട് എന്റെ വായിൽ വെള്ളം നിറഞ്ഞു....
ഞാൻ ഇഡലി പെട്ടെന്ന് കഴിച്ചു ... ഒരു ഇഡലി അവന്റെ പാത്രത്തിലേക്ക് വച്ച് കണ്ണിറുക്കി....ഇത് നീ കഴിച്ചോ...
ഞാൻ പോയി ഇടിയപ്പം എടുത്തു... കൂടെ സ്‌റ്റൂവും.... ഞാൻ വയറു നിറയെ കഴിച്ചു...
എന്നിട്ടു ഞങ്ങൾ താഴെ റിസെപ്ഷനിലേക്കു നടന്നു... അവിടെ റിയ ഉണ്ടായിരുന്നു ... കൂടെ ... ഒരു പയ്യനും...
ഹായ് മാഡം ... റിയ ഞങ്ങളെ കണ്ടു
💬 Comments
View all comments