Chapter Title : അളക നന്ദ [Story Teller]
പതർച്ചയോടെ എന്നെ നോക്കി... എന്ത് ചെയ്യും എന്ന രീതിയിൽ പുരികം ഉയർത്തി...
ഓക്കേ ഡാ .. ഐ വിൽ ഡീൽ ഇറ്റ്...
ഞാൻ പതിയെ അവന്റെ കവിളിൽ ഉമ്മ വച്ചു..അൽപ സമയം പോസ് ചെയ്തു .... പിന്നെ പ്രിയയെ നോക്കി...
അവൾ മ്മ്മ് പോരട്ടെ എന്ന രീതിയിൽ വെയിറ്റ് ചെയ്യുവാണ് ...
അങ്ങോട്ട് കൊടുക്ക് നന്ദു ... വീണ്ടും കാർത്തിക് !!! ചുണ്ടിൽ കിസ്സ് ചെയ്യാനാണ് പറയുന്നത് ..
നന്ദു എന്നെ നോക്കി.....അവനു എന്ത് ചെയ്യണം എന്നറിയില്ല ..
അവൻ പതിയെ എന്റെ മുഖം കൈ കുമ്പിളിൽ എടുത്തു....
എന്റെ ഉള്ളിൽ കൂടി ഒരു വിറയൽ പടർന്നു ....
ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു... ഞാൻ അവന്റെ ചുണ്ടിലേക്കു നോക്കി... ഞങ്ങളുടെ ആദ്യ ചുംബനം ആണോ നടക്കാൻ പോകുന്നെ...??
എന്റെ ചുണ്ടുകൾ വിറകൊണ്ടു.... അവൻ എന്റെ ചുണ്ടിൽ ചുംബിക്കുമോ???
എന്റെ കൈകൾ വിറകൊണ്ടു...അറിയാതെ അവനെ മുറുകെ പിടിച്ചു .. അവൻ മുഖം താഴ്ത്തി... എന്റെ ചുണ്ടുകൾ അല്പം അകന്നു ...കണ്ണടച്ച് ഒരു വിറയലോടെ ഞാൻ ആ ചുംബനത്തിനായി ഒരുങ്ങി......
അവൻ എന്റെ നിറുകയിൽ അമർത്തി ചുംബിച്ചു.... ... ഞാൻ അവനെ അമർത്തി പുണർന്നു... ഞങ്ങൾ അൽപ സമയം അങ്ങനെ നിന്നു ...
അവൻ പിന്നോട്ട് മാറിയപ്പോൾ ഞാൻ അവന്റെ കണ്ണിലേക്കു നോക്കി...
ഹമ്മ്... ചെക്കൻ ആ സിറ്റുവേഷൻ നൈസ് ആയി ഡീൽ ചെയ്തു...
പ്രിയയെ നോക്കിയപ്പോൾ അവൾ സൂപ്പർ എന്ന് ആക്ഷൻ കാണിച്ചു...
അത് മതിയോ??
ലിപ് കിസ്സ് ഇല്ലേ എന്നാണ് ചോദിക്കുന്നത്...
ഹമ്മ്... അത് മതി
💬 Comments
View all comments