Chapter Title : അളക നന്ദ [Story Teller]
അവനും ബെഡിലേക്കു വീണു...
അപ്പോഴാ ഓർത്തെ അമ്മയെ വിളിച്ചില്ല...
ഫോൺ എടുത്തു നോക്കിയപ്പോൾ മിസ് കാൾ ഉണ്ട്...
ഞാൻ അമ്മയെ വിളിച്ചു... ഞങ്ങൾ സംസാരിച്ചു വച്ചു
ഡാ... ഞാൻ പ്രിയയോട് ചോദിച്ചു... ഇവിടെ എന്തൊക്കെയാ ട്രൈ ചെയ്യേണ്ടതെന്ന് ....
അവൾ പറഞ്ഞു റൂഫ് ടോപ് സ്വിമ്മിങ് പൂള് അടിപൊളി ആണെന്ന്... പോയാലോ...
ഹമ്മ്... പോയേക്കാം...
പിന്നെ മസ്സാജും ... ഞാൻ കണ്ണിറുക്കി...
അതെയോ... അപ്പൊ എന്തായാലും ട്രൈ ചെയ്യണം...
ഇപ്പൊ അവനും ഫ്രീ ആയി സംസാരിച്ചു തുടങ്ങി...
മ്മ്മ് .... മ്മ്മ് .. കള്ളൻ... സന്തോഷം കണ്ടില്ലേ... നല്ല ചുള്ളത്തി പെൺ പിള്ളേർ ഉണ്ടെന്നു പറഞ്ഞു പ്രിയ.... ഞാൻ കളിയാക്കി..
അതെയോ ... അവന്റെ കണ്ണുകൾ വിടർന്നു...
മ്മ്മ് .. മ്മ്മ് ... ഞാൻ അർഥം വച്ച് മൂളി...
എന്നാൽ ഞാൻ പോയി കുളിച്ചു റെഡിയാവാം... മ്മ്മ് ??
ഓക്കേ ഡാ ... പോയിട്ട് വാ... എന്നിട്ടു ഞാൻ കുളിച്ചോളാം...
അവൻ എഴുനേറ്റു കുളിക്കാൻ പോയി...
ഞാൻ ബെഡിൽ മലർന്നു കിടന്നു...
ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ല... സമാധാനം...
എല്ലാത്തിലും ഉപരിയായി ഇന്ന് യദുവിനെ കുറിച്ച് ചിന്തിച്ചതേ ഇല്ല!!! അവൾ സന്തോഷത്തോടെ ഓർത്തു...
ഇവിടെ അതിലും വലിയ കാര്യങ്ങൾ ആണല്ലോ സംഭവിക്കുന്നത് !!!
എന്തൊക്കെയാ ഇന്ന് സംഭവിച്ചത് ...
നന്ദു തന്റെ മുഖം കൈകുമ്പിളിൽ എടുത്തത് ഒരു നിമിഷം അവളുടെ മനസ്സിലേക്ക് വന്നു...
ഓഹ് ... ഒരു നിമിഷം താൻ ഫ്രീസ് ആയി പോയി...... അവൻ ചുംബിച്ചു എന്ന് തന്നെ കരുതി...
അവൻ ചുംബിച്ചിരുന്നുവെങ്കിൽ... എങ്ങനെ ആവും
💬 Comments
View all comments