Chapter Title : അലയുന്നു ഞാൻ 2 [Saran]
മാറുന്ന വരെ ഒരു ഫാൾട്ടിലോട്ട് മാറാം.. ""
അവൻ പറഞ്ഞു. അവൻ പറഞ്ഞതിലും കാര്യം ഉണ്ടന്ന് എനിക്ക് തോന്നി..അങ്ങനെ ഞങ്ങൾ എന്റെ വീട്ടിൽ നിന്നും പുറപ്പെട്ടു. തിരുവനന്തപുരം എന്ന വലിയ നഗരത്തിൽ ഞങ്ങൾക്ക് താമസിക്കാൻ ഒരു ഫ്ലാറ്റ് കിട്ടാതിരുന്നില്ല. ആദ്യമാണ് ഞാൻ എന്റെ വീട്ടിൽ നിന്ന് മറ്റൊരു സഥലത്തോട്ട് താമസം മാറുന്നത്. അങ്ങനെ ഞങ്ങൾ ആ വലിയ കെട്ടിടത്തിന്റെ പത്താമത്തെ നിലയിൽ എത്തി അവിടെയായിരുന്നു ഞങ്ങളുടെ ഫ്ലാറ്റ്.
" ഡാ നീ വല്ലതും കഴിച്ചായിരുന്നോ ""
അകത്തേക്ക് കയറുന്നതിനിടയിൽ അവൻ എന്നോട് ചോദിച്ചു.
" എവിടുന്ന് കഴിക്കാൻ നീ നടന്ന സംഭവങ്ങളൊക്കെ കണ്ടല്ലോ പിന്നെങ്ങനെയാ""
ഞാൻ പറഞ്ഞു. സമയം നോക്കിയപ്പോൾ വൈകുന്നേരം 4 മണിയായി. രാവിലെ വീട്ടീന്ന് കഴിച്ചതാണ് പിന്നെ ഇതുവരെ ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല. ഗതികേട്
" എന്നാൽ നീ അകത്തേക്ക് കയറിക്കോ ഞാൻ കഴിക്കാൻ വല്ലതും വാങ്ങിയിട്ട് വരാം. ""
അവനതും പറഞ്ഞുകൊണ്ട് താഴേക്ക് പോയി. ഞാൻ അകത്തേക്ക് കയറി പുറകെ ആ മാരണവും ഉണ്ട്. ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ച അവസ്ഥ ആണ് എന്റേത്. പറഞ്ഞിട്ട് കാര്യയം ഇല്ല. ഫ്ലാറ്റ് മുഴുവനും ഇന്ന് ചുറ്റിക്കറങ്ങി. രണ്ട് ബെഡ്റൂമുകൾ ഉണ്ട് പിന്നെ ബാൽക്കണിയും കിച്ചനും അങ്ങനെ..
ഞാൻ അതിൽ ഒരു റൂമിൽ കയറി വാതിൽ അടച്ച് കുറച്ചുനേരം അതിനകത്ത് കിടന്നു. ഏതാനും മണിക്കൂറുകൾ കൊണ്ട് എന്റെ കല്യണം അതിസാഹസികമായി നടന്നു എന്ന് എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല. അമ്മ ഇനി എന്നോട് വല്ലതും സംസാരിക്കുമോ. അമ്മയുടെ മുഖത്ത് ഞാൻ ഇന്ന് കണ്ട
💬 Comments
View all comments