0%

Chapter Title : അലയുന്നു ഞാൻ 2 [Saran]

Author : Kambikathakal Read All Parts 584

ദേഷ്യം ഓർക്കുമ്പോൾ എന്തോ പേടിയാണ്. ഞാൻ ഒരിക്കലും ആ ഭാവം അമ്മയിൽ കണ്ടിട്ടില്ല. 'വരാനുള്ളത് വഴിയിൽ നിൽക്കില്ല ' എന്നല്ലേ പഴമക്കാർ പറയുന്നത്. അതുതന്നെ എനിക്കും സംഭവിച്ചു കുറച്ചുനേരം അങ്ങനെ എന്തൊക്കെയോ ആലോചിച്ചു കിടന്നു. അവൻ വന്ന് എന്നെ വിളിച്ചപ്പോഴാണ് ഞാൻ പുറത്തിറങ്ങിയത്. നോക്കിയപ്പോൾ ഡ്രെസ്സും ഭക്ഷണവും എല്ലാം വാങ്ങി കൊണ്ട് വന്നിരിക്കുന്നു അവൻ.

"ഡാ നീ എന്തിനാ ഡ്രസ്സ് ഒക്കെ വാങ്ങിയത്.""

ഞാൻ അവനോട് ചോദിച്ചു.

"പിന്നെ..... നിനക്ക് വല്ലതും മാറി ഉടുക്കണ്ടേ നിന്റെ കയ്യിൽ വേറെ തുണി ഒന്നുമില്ലല്ലോ അതുകൊണ്ടാ ഡ്രെസ്സും കൂടെ വാങ്ങിയത്.""

അവൻ എന്നോട് പറഞ്ഞുകൊണ്ട് അവന്റെ കൈയിലെ കവറുകൾ എനിക്ക് തന്നു. ഞാൻ നോക്കിയപ്പോൾ രണ്ട് കവറുകൾ ഉണ്ട് ഒരു കവർ തുറന്ന് നോക്കിയപ്പോൾ അതിൽ ചുരിദാറാണ് ഉണ്ടായിരുന്നത്.

"ഡാ ഇതാർക്ക്..."

ഞാൻ കവറുകൾ അവന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു..

" നിന്നെ കൂടാതെ ഇവിടെ ആരാണ് ഇപ്പോഴുള്ളത് അവർക്ക് തന്നെ.... "

അവൻ പറഞ്ഞു...

" നീയല്ലേ വാങ്ങിയത് വേണമെങ്കിൽ കൊണ്ട് കൊടുത്താൽ മതി... ""

ഞാൻ അവനിരിക്കുന്ന സോഫയുടെ അടുത്ത് അവളുടെ ഡ്രസ്സ് ഇരിക്കുന്ന കവറുകൾ കൊണ്ട് വച്ചിട്ട് ഞാൻ എന്റെ മുറിയിലെ ബാത്റൂമിൽ കയറി ഒരു കുളി അങ്ങ് കുളിച്ചു. ഇപ്പോൾ ആണ് ഒരു ആശ്വാസമായത്. ഡ്രസ്സ് ഒക്കെ ഇട്ട് പുറത്തേക്ക് വന്നു. ഞാൻ നോക്കിയപ്പോൾ അവൾ അവിടെ ഇരുന്നു ഭക്ഷണം കഴിക്കുന്നു. എന്നെ കണ്ടപ്പോൾ പെട്ടെന്ന് മതിയാക്കി എണീറ്റ് കിച്ചണിൽ പോയി.അവൻ സോഫയിൽ ഇരുന്ന് tv കാണുന്നു...

"ഡാ നീ വല്ലതും കഴിച്ചോ ".

💬 Comments

View all comments