Chapter Title : അലയുന്നു ഞാൻ 2 [Saran]
ഞാൻ അവനോടു ചോദിച്ചു...
"ഞാൻ നേരത്തെ സാധനം വാങ്ങാൻ പോയപ്പോ കഴിച്ചിട്ട വന്നത്.. എടാ എന്നാ പിന്നെ ഞാൻ ഇറങ്ങട്ടെ രാവിലെ വീട്ടീന്ന് ഇറങ്ങിയതാ. നാളെ വരാം ഞാൻ..""
അവൻ എന്നോട് പറഞ്ഞു...
"ഡാ നാളെ പോയ പോരെ...""
ഞാൻ അവനോടു ചോദിച്ചു....
"പോടാ..... വീട്ടീന്ന് അച്ഛനും അമ്മയും എന്റെ ഫോണിൽ വിളിച്ചോണ്ടിരിക്ക. നിന്റെ കാര്യമെല്ലാം അവർ അറിഞ്ഞു. അതുകൊണ്ട് ഞാൻ പോയി എല്ലാം വിശദമായി പറഞ്ഞു കൊടുക്കട്ടെ. അല്ലെങ്കിൽ നീ എന്നെങ്കിലും വീട്ടിൽ വരുമ്പോൾ അമ്മ നിന്നെ ചൂലെടുത്തു അടിക്കും.....അത് കൊണ്ട് ഞാൻ പോയി ഒന്ന് set ചെയ്യട്ടെ..... അപ്പൊ പോട്ടെ മോനെ ദിനേശാ..... First night ആഘോഷിക്കൂ........""
അവൻ ഒരു തമാശ രീതിയിൽ അതും പറഞ്ഞുകൊണ്ട് പോയി... പാവം എന്റെ കൂടെ എന്നെ വിശ്വസിച്ച് കൂടെ നിന്നത് ഇവൻ മാത്രമാണ്. എന്റെ കുട്ടിക്കാലം മുതലുള്ള കൂട്ടാണ് ഇവൻ. എന്റെ എല്ലാ കാര്യങ്ങളും ഇവനറിയാം. എന്റെ സ്വഭാവം ഉൾപ്പടെ അതുകൊണ്ട് അവനറിയാം ഞാൻ ഈ തരത്തിലുള്ള ഒരു തെറ്റും ചെയ്യില്ല എന്ന്. അങ്ങനെ ഈയൊരു വലിയ ഫ്ലാറ്റിൽ. ഞാനും ആ മാരണവും തനിച്ചായി. ഞാൻ അവൻ വാങ്ങിക്കൊണ്ടു വന്ന ഭക്ഷണം കഴിക്കാനിരുന്നു. എന്തോ രാവിലെ വീട്ടീന്ന് കഴിഞ്ഞിട്ട് പിന്നെ ഒരു തുള്ളി വെള്ളം പോലും കുടിക്കാത്തത് കൊണ്ട് നല്ല വിശപ്പുണ്ടായിരുന്നു. ഞാൻ വാരിവലിച്ച് എല്ലാം അകത്താക്കി. വെള്ളം കുടിക്കാൻ നോക്കിയപ്പോ ടേബിളിൽ ഒരു തുള്ളി വെള്ളം പോലും ഇല്ല ഭക്ഷണമെല്ലാം എന്റെ തൊണ്ടയിൽ കുടുങ്ങിഎനിക്ക് വല്ലാതെ വന്നു. അപ്പോഴാണ് അവൾ പെട്ടെന്ന് വന്ന് വെള്ളം കൊണ്ട്
💬 Comments
View all comments