Chapter Title : അലയുന്നു ഞാൻ 2 [Saran]
ടേബിളിൽ വച്ചിട്ട് പെട്ടെന്ന് തന്നെ കിച്ചണിൽ പോയി. ഇതെന്താ റോക്കറ്റോ ഞാൻ മനസ്സിൽ പറഞ്ഞു വന്നതും കണ്ടില്ല പോയതും കണ്ടില്ല. ഞാൻ വെള്ളമെടുത്ത് കുടിച്ച് കൈയും കഴുകി സോഫയിൽ പോയിരുന്നു. അപ്പോഴാണ് അകത്തുനിന്നും ഒരു അലർച്ച കേട്ടത്. ആരാണ് വിളിച്ചതെന്ന് എനിക്ക് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല നേരെ ഓടി കിച്ചണിലേക്ക് പോയി നോക്കിയപ്പോഴാണ് ചുമരിൽ ഒരു പാറ്റയെ കണ്ട് പേടിച്ചു നിൽക്കുകയാണ് അവൾ. എനിക്ക് ചിരിയും ദേഷ്യവും എല്ലാം കൂടി ഒരുമിച്ച് വന്നു...
"ദേ..... ഒരു പാ.... റ്റ..."
അവൾ എന്റെ മുഖത്തുനോക്കി വിക്കി വിക്കി പറഞ്ഞു.. ഇത്ര ലോല മനസ്സുള്ള ഇവളാണോ കുറച്ചു മണിക്കൂറുകൾ മുമ്പ് സാഹസികമായി എന്നെ വരുതീയിൽ ആക്കിയത്. ആ പിന്നെ ഒരു പെണ്ണ് തുനിഞ്ഞിറങ്ങിയാൽ എന്തുവേണമെങ്കിലും നടത്തിയെടുക്കുമല്ലോ . അവിടെ നമുക്ക് ഒരു പ്രതിമ കണക്ക് നിൽക്കാനേ കഴിയുള്ളൂ. ഞാൻ പിന്നെ അവിടെ നിന്നില്ല പുറത്തേക്ക് വന്നു. കുറച്ചുനേരം പുറത്തേ കാഴ്ചകൾ കണ്ടു നിൽക്കാം എന്ന് കരുതി. ഇവിടെ നിന്നും നോക്കിയാൽ പാളയം പള്ളി അടിപൊളിയായി കാണാം പിന്നെ കേരള യൂണിവേഴ്സിറ്റി കോളേജും. ഞാൻ കെട്ടിട താഴെ ഇറങ്ങി. ഫുട്പാത്ത് വഴി സ്ട്രീറ്റുകൾ നോക്കി ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അപ്പോഴാണ് ഞാൻ അവരെ അപ്രത്യക്ഷമായി കണ്ടത്. രാവിലെ എന്റെ അടുത്ത് വന്ന ആ മധ്യവയസ്കയായ സ്ത്രീ പക്ഷേ നിർഭാഗ്യവശാൽ എനിക്ക് അവരെ കണ്ടുമുട്ടാൻ കഴിഞ്ഞില്ല അതിനുമുമ്പ് അവർ ബസ്സിൽ കയറി പോയി. കുഴപ്പമില്ല സമയം ഉണ്ടല്ലോ കണ്ടുപിടിക്കാം.... സമയം അഞ്ചു മണി കഴിഞ്ഞിരിക്കുന്നു ഒരു ചായ കുടിക്കാം എന്ന് കരുതി
💬 Comments
View all comments