0%

Chapter Title : അലയുന്നു ഞാൻ 2 [Saran]

Author : Kambikathakal Read All Parts 587

ഞാൻ അവിടെ ഒരു കടയിലേക്ക് കയറി..

" ചേട്ടാ ഒരു ചായ...""

ഞാൻ കടക്കാരനോട് പറഞ്ഞു...

" ആദി.... "

പെട്ടെന്ന് ആരോ എന്നെ വിളിച്ചു. ഞാൻ തിരിഞ്ഞുനോക്കി എന്റെ കൂടെ കോളേജിൽ പഠിച്ച കുട്ടിയായിരുന്നു അത്...

"ഗൗരി...."

ഞാൻ അവളെ നോക്കി ചോദിച്ചു. കുറച്ചു വർഷത്തിലധികമായി ഞാൻ അവളെ കണ്ടിട്ട് കോളേജ് ഒക്കെ കഴിഞ്ഞതിൽ പിന്നെ എല്ലാവരും ഓരോ വഴിക്കായി തിരിഞ്ഞു....

"ആഹാ.... നമ്മളെ ഓർമയൊക്കെ ഉണ്ടോ സാറിനു....."

അവൾ എന്റെ മുഖത്തുനോക്കി കളിയാക്കി കൊണ്ടുപറഞ്ഞു... ശരിയാണ് കോളേജ് കഴിഞ്ഞതിൽ പിന്നെ ഞാനിവളെ വിളിക്കുകയോ കാണുകയോ ഒന്നും ചെയ്തിട്ടില്ല....

"നീയെന്താ ഇവിടെ...""...

ഞാൻ അവളോട് ചോദിച്ചു..

" എടാ ഞാൻ ചെന്നൈയിലെ ജോലി മതിയാക്കി.. ഇപ്പോൾ ഇവിടെ ഒരു ബാങ്കിൽ അക്കൗണ്ടന്റ് ആയിട്ട് ജോലി കിട്ടി ഇന്നലെ ജോയിൻ ചെയ്തേ ഉള്ളു...""

അവൾ പറഞ്ഞു....

" നിനക്കെന്നെ കണ്ടിട്ട് മനസിലായോ കുറെ വർഷമായില്ലേ കണ്ടിട്ട്.... ""

ഞാൻ ചോദിച്ചു..

"ആദ്യ കണ്ടപ്പോൾ മനസ്സിലായില്ല. പിന്നെ ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് നീയാണെന്ന് മനസിലായത്. പിന്നെ നിന്റെ ഭാര്യ എവിടെ.സുഖമായിരിക്കുന്നു....""

അവൾ എന്നോട് പറഞ്ഞു. ഞാൻ ഒന്ന് ഞെട്ടി എന്റെ കല്യാണം കഴിഞ്ഞത് ഇവൾ എങ്ങനെയാ അറിഞ്ഞത്. ഇനിയാ തെണ്ടി എങ്ങാനും പറഞ്ഞു കാണുമോ.ഏയ്യ് അവൻ പറയാൻ വഴിയില്ല. അവൻ ഇത്രനേരം എന്റെ കൂടെയല്ലേ ഉണ്ടായിരുന്നത് പിന്നെ ഇവൾ എങ്ങനെ അറിഞ്ഞു അവളോട്‌ തന്നെ ചോദിക്കാം....

" അത് നീ എങ്ങനെ അറിഞ്ഞു....""

ഞാൻ സംശയത്തോടെ അവളോട് ചോദിച്ചു.

" അപ്പോൾ നിന്റെ കല്യാണം കഴിഞ്ഞത് സത്യം തന്നെ അല്ലെ....

💬 Comments

View all comments