Chapter Title : അലയുന്നു ഞാൻ 2 [Saran]
എപ്പോ വേണമെങ്കിലും എനിക്ക് വരാല്ലോ. എന്നാൽ ശരി.അല്ല ഞാൻ ചോദിക്കാൻ മറന്നു നിന്റെ ഭാര്യയുടെ പേരെന്താ.....""
അവൾ തിരിഞ്ഞു പോകുന്നതിനിടയിൽ എന്നോട് ചോദിച്ചു. ഈശ്വര പെട്ടല്ലോ എനിക്ക് ആ മാരണത്തിന്റെ പേര് പോലും അറിയില്ല. ഇനിയിപ്പോൾ എന്തു ചെയ്യും. എന്തു പറയും ഇവളോട്. എനിക്ക് പേര് അറിയില്ല എന്നോ. സ്വന്തം ഭാര്യയുടെ പേര് അറിയാത്ത ഭർത്താവ് ലോകത്തിൽ ഞാൻ മാത്രമേ കാണൂ.....
" അത് നീ നേരിട്ട് കാണുമ്പോൾ ചോദിച്ചാൽ മതി. ഞാൻ പറയുന്നതിലും നല്ലത് അവൾ പറയുന്നത് അല്ലെ....""
ഞാൻ അവളോട് പറഞ്ഞു ഒന്നും മനസ്സിലാവാത്ത പോലെ എന്നെ നോക്കിക്കൊണ്ട് അവൾ നിൽക്കുകയാണ്. ഞാൻ അതും പറഞ്ഞു തിരിച്ച് ഫ്ലാറ്റിലേക്ക് പോയി.എന്റെ ഭാര്യ എന്ന പട്ടം ലഭിച്ച ഒരുത്തി വാതിലിന്റെ അടുത്ത് നിൽക്കുന്നുണ്ട്....
"എവിടെ... പോയത.....""
അവൾ എന്നോട് ചോദിച്ചു.
" ഞാൻ എവിടെ പോയാലും നിനക്കെന്താ...""
ഞാൻ ദേഷ്യത്തോടെ തന്നെയാണ് പറഞ്ഞത്. എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല എന്റെ കല്യാണം കഴിഞ്ഞു എന്ന്. ഇവൾ ആരാണ്. ഇവളുടെ വീട് എവിടെയാണ്. ഇവളുടെ പേര് എന്താണ് അങ്ങനെ ചോദ്യങ്ങൾ നിറയെ പക്ഷേ ഉത്തരം മാത്രം ഇല്ല...
" ഇവിടെ ഒരിടത്തും കണ്ടില്ല. അതുകൊണ്ട..... ചോദിച്ചത്..ഞാൻ....""
അവൾ പതിയെ ഇടറിയ ശബ്ദത്തോടെ എന്നോട് പറഞ്ഞു.... അങ്ങനെ അന്നത്തെ രാത്രി ശെരിക്ക് ഒന്ന് ഉറങ്ങാൻ കഴിയാതെ എങ്ങനെയോ കടന്നുപോയി. രാവിലെ ഇത്തിരി സമയം താമസിച്ചാണ് ഞാൻ എണീറ്റത്. ഏകദേശം 9 മണിയാകും എണീറ്റ് ഹാളിൽ വന്നു. അപ്പോൾ ഡൈനിങ് ടേബിളിൽ തലവച്ചു അവൾ കിടന്നുറങ്ങുന്നു. രാത്രി മുഴുവൻ ഇവൾ ഇവിടെയാണോ
💬 Comments
View all comments