Chapter Title : അലയുന്നു ഞാൻ 2 [Saran]
കിടന്നത്.. അതൊക്കെ എന്തിനാ ഞാൻ അറിയുന്നത് എവിടെയെങ്കിലും കിടക്കട്ടെ. ഞാൻ കതക് തുറന്ന ശബ്ദം കേട്ട് കൊണ്ടാവണം അവൾ അവിടെ നിന്നും എണീറ്റു . അവളുടെ കണ്ണുകൾ ചുവന്ന കലങ്ങിയിരിക്കുന്നു. അപ്പോൾ കരയുകയായിരുന്നു. കുറ്റബോധം കൊണ്ടായിരിക്കാം ഒരു പയ്യന്റെ ജീവിതം നശിപ്പിച്ചതിനുള്ള കുറ്റബോധം. കരയട്ടെ....
അല്ല ഇന്നലെ പോലീസിനെ വിളിക്കണോ അതോ കല്യാണം കഴിക്കണോ എന്ന് ചോദിച്ചപ്പോൾ. ഇവളെന്തിനാ കല്യാണം മതി എന്ന് പറഞ്ഞത്. അതിന് ഞാൻ ഇവളെ ഒന്നും ചെയ്തില്ല എന്നത് ഇവൾക്കും അറിയാം എനിക്ക് അറിയാം. പിന്നെന്തിനാ ഇവൾ അങ്ങനെ ചെയ്തത്. അതും ഒന്ന് കണ്ടു പോലും പരിചയമില്ലാത്ത എന്നെ ഇവൾക്ക് എന്റെ പേര് പോലും അറിഞ്ഞുകൂടാ. അത് തിരിച്ചും അങ്ങനെയാണ്. പിന്നെ പുറത്തുപോയി ഞാൻ അവൾക്കും എനിക്കും കഴിക്കാനുള്ള ഭക്ഷണം വാങ്ങിക്കൊണ്ടുവന്നു. അന്നത്തെ പ്രഭാത ഭക്ഷണം അങ്ങനെ കഴിഞ്ഞുപോയി. ഞാൻ അവിടെ സോഫയിൽ ഇരിക്കുകയായിരുന്നു.അപ്പോഴാണ് അവൾ എന്റെ അടുത്ത് വന്നത്...
"സാധനങ്ങൾ വാങ്ങിച്ചു തന്നാൽ നിക്ക് പാചകം ചെയ്യാൻ അറിയാം.....""
അവൾ എന്നോടായി പറഞ്ഞു....
" അതൊന്നും വേണ്ട പുറത്തുനിന്ന് വാങ്ങാം... "
ഞാൻ ഒട്ടും ആവേശം ഇല്ലാത്ത മട്ടിൽ മറുപടി പറഞ്ഞു. ഞാൻ പറഞ്ഞു കഴിഞ്ഞതും അവൾ അകത്തേക്ക് കയറി പോയി. പിന്നെ കുറച്ചു നേരം ഇരുന്ന് ചിന്തിച്ചപ്പോഴാണ് അവൾ പറഞ്ഞത് ശരിയാണ് എന്ന് എനിക്ക് മനസ്സിലായത്. എപ്പോഴും പുറത്തു നിന്ന് വാങ്ങാൻ പറ്റില്ല എന്റെ അക്കൗണ്ടിൽ ഇപ്പോൾ പൈസയും കുറവാണ്. ഇവിടെ വച്ച് ഉണ്ടാക്കുന്നതായിരിക്കും നല്ലത്. ഞാൻ നേരെ കിച്ചണിലേക്ക് പോയി കരണം അവൾ അധികം പുറത്തു വരാറില്ല. കിച്ചണിൽ
💬 Comments
View all comments