Chapter Title : അലീന [ചെകുത്താനെ സ്നേഹിച്ച മാലാഖ]
ഇഷ്ടപ്പെട്ടു മറ്റെന്നാൾ അവർ ഇങ്ങോട്ട് നിശ്ചയത്തിനായി വരും .പയ്യൻ ഗൾഫിലാണ് , ലീവ് ഇല്ല അതാണ് പെട്ടെന്ന് നടത്തുന്നത്. വിവാഹം ഒരു വർഷം കഴിഞ്ഞേ ഉണ്ടാകൂ. നീ നാളെ തന്നെ ഇവിടെ എത്തണം "" ശരി " ഞാൻ ഫോൺ വച്ചു.
വിവരം ഗായത്രിയെ വിളിച്ചു പറഞ്ഞു . "ഞാൻ അങ്ങോട്ട് വിളിക്കാം " എന്നായിരുന്നു അവളുടെ മറുപടി കുറച്ച് കഴിഞ്ഞ് അവൾ വിളിച്ചു.
" പോകാൻ റെഡി ആയോ "
" ആ "
"എങ്ങനെയാ പോകുന്നേ "
" ബസ്സിൽ "
" ഞാൻ ദാ വരുന്നു " എന്നു പറഞ്ഞ് ഗായത്രി ഫോൺ കട്ടു ചെയ്തു.
20 മിനിട്ട് കഴിഞ്ഞപ്പോൾ അവൾ ഒരു BMW കാറിൽ വീടിനു മന്നിൽ വന്നു.
"വന്ന് കയറൂ " അവൾ പറഞ്ഞു .ഞാൻ കാറിൽ കയറി
"എന്നെ ബസ് സ്റ്റാന്റിൽ വിട്ടാൽ മതി " ഞാൻ പറഞ്ഞു.
"അല്ല ഞാനും വരുന്നുണ്ട് " അവൾ പറഞ്ഞു.
ബാക്ക് സീറ്റിൽ അവളുടെ ഒരു ബാഗും ഉണ്ടായിരുന്നു.
" അച്ഛൻ പറഞ്ഞു എബിയുടെ കൂടെ പോയി വരാൻ "
അവൾ അതു പറഞ്ഞപ്പോൾ നാട്ടിൽ ഇനി എന്താകും എന്നായിരുന്നു മനസ്റ്റിൽ . ഞാൻ എതിർത്തില്ല. ഇരുവരും മാറി മാറി കാറ് ഓടിച്ചു. രാവിലെ ആയപ്പോൾ എന്റെ നാട്ടിൽ എത്തി.
ഒരു നല്ല ഇരുനില വീടായിരുന്നു എന്റേത് അവിടുന്ന് പോയിട്ട് മാസങ്ങൾ കഴിഞ്ഞു ,ഈ കഴിഞ്ഞ നാളുകളിൽ എന്റെ ജീവിതത്തിൽ നഷ്ടപ്പെട്ട പലതും തിരിച്ചു കിട്ടി.
ഓരോന്ന് ആലോചിച്ച് വണ്ടി വീട്ടിനു
💬 Comments
View all comments