0%

Chapter Title : അലീവാൻ രാജകുമാരി [അണലി]

Author : അണലി Read All Parts 675
ഇത്തയാസിനെ ആരെല്ലാമോ ചേർന്ന്‌ എടുത്ത് സേന കവാടത്തിൽ കൊണ്ടു പോയി. അവൻ കണ്ണ് തുറന്നപ്പോൾ അടുത്ത് ട്രയാസ് ഇരിപ്പുണ്ട്.. ഇത്തയാസ് : എന്താ സംഭവിച്ചേ? ട്രയാസ് : ഒന്നും ഓർമയില്ലേ? ഇത്തയാസ് : ഇല്ല.. ട്രയാസ് : നീ അലീവാൻ കുമാരിയെ കണ്ടപ്പോൾ തല കറങ്ങി വീണു, അത് കുമാരി കണ്ടു.. ബോധം വരുമ്പോൾ ചെന്നു കാണാൻ പറഞ്ഞു, കുമാരി കോപത്തിൽ ആണ്. ഇത്തയാസ് : വജ്ര സേനയിൽ നിന്ന് പുറത്താക്കുമോ?.. ട്രയാസ് : അറിയില്ല.. ഇത്തയാസ് അവിടെ നിന്ന് എഴുനേറ്റു അലീവാൻ രാജകുമാരിയെ കാണാൻ ചെന്നു.. കുമാരി ഒരു സിംഹസനത്തിൽ ഇരിക്കുക ആയിരുന്നു.. രണ്ട് സൈഡിലും 3 വജ്ര സേന നായകന്മാർ വീതം നിൽപ്പുണ്ട്. അവർ എല്ലാം അവനെകാൾ പ്രായവും വലുപ്പവും കൂടുതൽ ഉള്ളവർ ആയിരുന്നു... കുമാരിയുടെ മുഖത്തു ഇപ്പോൾ ആ പട്ടു തുണി ഇല്ലാ.. കുമാരിയെ കണ്ടപ്പോൾ ഇത്തയാസിന്റെ കാലു വീണ്ടും കുഴയാൻ തുടങ്ങി, അവൻ നോട്ടം മാറ്റി.. അലീവാൻ : നീ ആണോ പുതിയ വജ്ര സേന നായകൻ. ഇത്തയാസ് : അതെ കുമാരി. അലീവാൻ : നിനക്ക് അറിയില്ലേ, എന്റെ വജ്ര സേനയിൽ സേവനം ചെയുന്ന ആരും വീഞ്ഞ് പുരയിൽ പോയി ലഹരിയിൽ മുഴുകെല്ലെന്നു.. ഇത്തയാസ് : അറിയില്ലാരുന്നു കുമാരി.. അലീവാൻ : ഞാൻ പറഞ്ഞ് കേട്ടിട്ടുണ്ട് നിന്റെ യുദ്ധ സാമർഥ്യത്തെ കുറിച്ച്. എനിക്ക് അതൊന്ന് കാണണം. (അലീവാൻ പറഞ്ഞു തീർത്തപ്പോൾ ഒരു പരിചാരിക പോയി 2 തടി വാൾ കൊണ്ടുവന്നു അതിൽ ഒന്ന് ഇത്തയാസിനും മറ്റതു ഒരു വജ്ര സേന

💬 Comments

View all comments