0%

Chapter Title : അലീവാൻ രാജകുമാരി [അണലി]

Author : അണലി Read All Parts 676
നായകനും കൊടുത്തു ). അയാൾ ഇത്തയാസിന് അഭിമുഖം ആയി വന്ന് നിന്നു. അലീവാൻ : തുടങ്ങാം. ആ വജ്ര സേന നായകൻ കുറച്ച് പുറകോട്ട് മാറി തന്റെ കൈയിൽ ഇട്ട് വാൾ കറക്കി. ഇത്തയാസ് ഓടി ചെന്ന് 2 കാലും ഒരു ഭിത്തിയോട് ചേർന്ന് ഇരുന്ന മേശയിൽ കുത്തി ഉയർന്നു പൊങ്ങി.. അയാൾ വാൾ ഉയർത്തിയപ്പോൾ തന്റെ ഇടം കാലു കൊണ്ട് ഇത്തയാസ് അത് തൊഴിച്ചു തെറിപിച്ചു. വലം കാൽ അയാളുടെ തോളിൽ ചവിട്ടി ഒന്നുടെ ഉയർന്നു മലകം മറിഞ്ഞു വന്ന് അയാളുടെ പിന്നിൽ നിന്നു. അയാൾ തിരിഞ്ഞപ്പോൾ വാൾ അയാളുടെ മുഖത്തിന്‌ നേരെ നീട്ടി. ഇത്തയാസ് നോക്കിയപ്പോൾ കുമാരി അടക്കം എല്ലാവരും അത്ഭുതം നിറഞ്ഞ നോട്ടവുമായി ഇരിക്കുന്നു.. ആരോ കൈ അടിച്ചപ്പോൾ ഇത്തയാസ് തിരിഞ്ഞു നോക്കി.. വാതിലിൽ ചാരി അകിംനാധ നിൽക്കുന്നു. അകിംനാധ ഇത്തയാസിനെ നോക്കി ഒന്ന് ചിരിച്ചു, എന്നിട്ട് അലീവാൻ കുമാരിയുടെ അടുത്തുള്ള സിംഹാസനത്തിൽ അമർന്നു.
അകിംനാധ : ആരുടെ വജ്ര സേനയിൽ ചേരണം എന്ന് ചോദിച്ചപ്പോൾ എന്തെ സുന്ദരി ആയ അകിംനാധയുടെ എന്ന് പറയാഞ്ഞത്.. അലീവാൻ : ശെരിയാണ് ആളുകൾ പറഞ്ഞത് ഒബ്രികാം നഗരത്തിന്റെ കവാടത്തിനു മുകളിൽ ഉള്ള ഏരിസ് ദേവന്റെ പ്രെതിമക്ക് നിന്റെ ചായ ഉണ്ട്‌. ഇത്തയാസ് : നമ്മുടെ കൊട്ടാരത്തിനു വാതിൽക്കൽ ഉള്ള ആഫ്രഡൈറ്റിയുടെ പ്രെതിമക്ക് കുമാരിയുടെ ചായ ഉണ്ട്‌. അലീവാൻ : അത് രണ്ട് കൊല്ലം മുൻപ് അച്ഛൻ പറഞ്ഞു നിർമിപ്പിച്ചതാണ്, പക്ഷെ ഒബ്രികാം നഗരത്തിന്റെ കവാടത്തിനു മുകളിൽ ഉള്ള ഏരിസ് ദേവന്റെ പ്രെതിമക്ക് 2000 വർഷം പഴക്കം

💬 Comments

View all comments