0%

Chapter Title : അലീവാൻ രാജകുമാരി [അണലി]

Author : അണലി Read All Parts 677
ഉണ്ട്‌.. മഹാശില്പിയും ദിവ്യനും ആയ ഹുരഷൻ നിർമിച്ചതാണ് അത്. ഇത്തയാസ് മറുപടി ഒന്നും പറഞ്ഞില്ല.. അലീവാൻ : നിനക്ക് ഉള്ള ശിക്ഷ ഞങ്ങളുടെ കൂടെ അടുത്ത ദിനം നീയും നായാട്ടിന്ന് വരണം, കോഗോ വനത്തിൽ.. ഇത്തയാസ് : ശെരി കുമാരി. അലീവാൻ : എങ്കിൽ പൊയിക്കോളു..ഇത്തയാസിന് അതൊരു ആശ്വാസം ആയിരുന്നു തല ആണോ, തല പാവാണോ പോകുക എന്നോർത്താണ് അവൻ അവിടെ ചെന്നത് പക്ഷെ രണ്ടും പോയില്ല. അവൻ ദൈവങ്ങൾക്ക് മനസ്സിൽ നന്ദി പറഞ്ഞു അവിടെ നിന്ന് ഇറങ്ങി.. നായാട്ടിന്ന് പോകേണ്ട ദിനം എത്തി.. നാല്പത് പേര് അടങ്ങുന്ന സംഘം ആണ് പുറപ്പെടുന്നത്. 10 വജ്ര സേന നായകർ, അലീവാൻ കുമാരിയും അകിംനാധ കുമാരിയും, പരിചാരികമാർ, ഐവാൻ, പിന്നെ ഇത്തയാസും.. അവർ ഇറങ്ങാൻ തുടങ്ങിയപ്പോൾ ഒരു കുമാരൻ വന്നു, അയാളുടെ മാംസ പേശികൾ എല്ലാം ഉയർന്നു നിൽക്കുന്നു, വെട്ടി ഒതുക്കിയ മുടി ആ മുഖത്തിന്‌ ഒരു തെളിച്ചം നൽകി.. ഇത്തയാസിന്റെ മുഖത്തു നോക്കി അയാൾ അടുത്തോട്ടു വന്നു... ഫുലാൻ : ഞാൻ ഫുലാൻ... രാജ സഹോദരൻ അസറിന്റെ പുത്രൻ.. അലീവാൻ കുമാരിയുടെ മുറ ചെറുക്കൻ.. ഇത്തയാസ് അയാളെ തൊഴുതു.. ഇത്തയാസ് കേട്ടിട്ടുണ്ട് ഫുലാൻ കുമാരനെ കുറിച്ച്.. മഹാ വീരൻ ആണ്, പക്ഷെ ഇത്തയാസ് അല്പം കൂടി പ്രായം കൂടിയ ഒരാളെ ആണ് മനസ്സിൽ കണ്ടത്.. ഫുലാൻ കുമാരനു ഒരു 18 വയസ്സേ ഉള്ളൂ എന്ന് ഇത്തയാസിന് മനസ്സിലായി.. അകിംനാധ : എന്റെയും കൂടി മുറച്ചെറുക്കൻ ആണ്.. ഫുലാൻ കുമാരൻ അത് മറന്നു.. കുമാരൻ അകിംനാധ കുമാരിയുടെ മുന്നിൽ

💬 Comments

View all comments