0%

Chapter Title : അലീവാൻ രാജകുമാരി [അണലി]

Author : അണലി Read All Parts 678
മുട്ട് കുത്തി അവളുടെ കൈയിൽ ചുംബിച്ചു.. അവൻ അലീവാൻ കുമാരിയുടെ മുന്നിലും മുട്ട് കുത്തി അലീവാൻ കുമാരി കൈ നീട്ടിയപ്പോൾ അവളുടെ കണ്ണിൽ നോക്കി കൈയിൽ ചുംബിച്ചു... അലീവാൻ കുമാരി ഫുലാനെ പിടിച്ച് ഉയർത്തി.. ഇതെല്ലാം കണ്ടപ്പോൾ ഇത്തയാസിന്റെ ഉള്ളിൽ എന്തോ ഒരു വേദന.. അവൻ ഇതു വരെ അനുഭവിച്ചിട്ടിലാത്ത എന്തോ ഒന്ന്. എന്താണ് അതിന് കാരണം എന്ന് അവന് മനസ്സിലാവുന്നില്ല.. അവർ യാത്ര തുടങ്ങി.. കോഗോ വനത്തിലോട്ട് 2 ദിനം യാത്ര ഉണ്ട്‌.. ഏറ്റവും മുന്നിൽ ഒരു വെള്ള കുതിരയുടെ പുറത്ത് ഐവാൻ സഞ്ചരിക്കുന്നു, ഒരു അല്പം പുറകിൽ ആയി ഫുലാൻ, അതിന് പുറകിൽ കുമാരിമാർ പട്ടും ആഭരണങ്ങളും കൊണ്ട് അലങ്കരിച്ച കുതിരകളിൽ സഞ്ചരിക്കുന്നു, അവരെ ചുറ്റി പറ്റി പരിചാരക്കാരും കാവൽ ഭടന്മാരും.. ഏറ്റവും പുറകിൽ ഇത്തയാസും, നിജഗ്‌ എന്നൊരു വജ്ര സൈന്യ നായകനും.. നിജഗ്‌ അധികം ഉയരം ഇല്ലാത്ത ഒരു മധ്യ വയസ്കൻ ആയിരുന്നു.. വഴി അരികിൽ തിങ്ങി കൂടി ജനം നിൽക്കുന്നു.. അകിംനാധ കുമാരി അവർക്ക് നേരെ തന്റെ കുതിരയുടെ കഴുത്തിൽ തൂക്കി ഇട്ടിരിക്കുന്ന പട്ടു സഞ്ചിയിൽ നിന്ന് വെള്ളി നാണയങ്ങൾ വാരി എറിയുന്നു.. സൂര്യൻ എസ്സ്കിനുസ് കടലിൽ മുങ്ങി, പകൽ ഇരുട്ടിനു വഴി മാറി. അവർ ഒരു കൊച്ചു പട്ടണമായ തൈറായിൽ വിശ്രമ സ്ഥലം തയാറാക്കി.. അവിടെ ഉണ്ടായിരുന്ന ഒരു ധനികൻ ആണ് സ്ഥലം ഒരുക്കിയത്.. കുമാരിമാരും, ഐവാനും, കുറച്ച് പരിചാരക്കരും ആ ധനികന്റെ വീട്ടിൽ പോയി.. ഫുലാൻ കുമാരനെ അലീവാൻ കുമാരി അടക്കം എല്ലാവരും നിർബന്ധിച്ചെങ്കിലും കുമാരൻ പോയില്ല... രാത്രി

💬 Comments

View all comments