Chapter Title : അലീവാൻ രാജകുമാരി [അണലി]
പോയി ഒരു മാൻ കുഞ്ഞിനെ പിടിച്ചു കൊണ്ട് വന്നു. വയറ്റിൽ അമ്പ് കുത്തി നിൽക്കുന്നു, അടിലൂടെ രക്തം പതഞ്ഞു ഒഴുകുന്നു പക്ഷെ മാൻ ചത്തിട്ടില്ല. ഐവാൻ ആ മാനിന്റെ അടുത്ത് ചെന്ന് തന്റെ അരയിൽ നിന്നും വളഞ്ഞു നീണ്ട ഒരു കത്തി ഊരി, ഉയരത്തിൽ കണ്ണ് നട്ട് ഡിയോൺയ്‌സ് ദേവന് നന്ദി പറഞ്ഞു. ആ കത്തി പിടയുന്ന ആ
മാനിന്റെ കഴുത്തിൽ വെച്ച് ഉറച്ചു, അതിൽ നിന്ന് രക്തം തുള്ളിയായി തെറിച്ച് അയാളുടെ കൈയിൽ വീണു. മാൻ ഒന്ന് കുതിച്ചു ചാടി പക്ഷേ അതിന്റെ കാലുകൾ വഴുതി നിലം പതിച്ചു...
പരിചാരകർ അതിനെ എടുത്ത് കൊണ്ട് പോയി അതിന്റെ തോൽ പൊളിച്ചു തീയിൽ ചുട്ടു.
അതിന്റെ തോൽ ആര് കൊണ്ടുപോകും എന്ന് അവിടെ ആരോ ചോദിച്ചപ്പോൾ അകിംനാധ കുമാരി ഒരു മരത്തിനു മുകളിൽ അവർ കത്തിച്ച തീ കൂനയുടെ പ്രീകാശത്തിൽ തെളിഞ്ഞു നിൽക്കുന്ന ഒരു ഇല കാട്ടി പറഞ്ഞു.
അകിംനാധ : ആ ഇലയിൽ അമ്പ് ഏയ്തു കൊള്ളിക്കുന്നവർക്ക് എടുക്കാം.
പലരും ശ്രേമിച്ചു എങ്കിലും ആരും വിജയം കണ്ടില്ല..
ഫുലാൻ : ഇത്തയാസ് നീയും ശ്രേമിച്ചു നോക്ക്..
ഒരു കാവൽ ഭടൻ ഇത്തയാസിന് വില്ലും അവന്റെ ഉറയിൽ നിന്ന് ഒരു അമ്പും നൽകി.
ഇത്തയാസ് അത് ഉയർത്തി ഇലക്ക് നേരെ ഏയ്തു, ഇലയുടെ അടുത്ത് പോലും ചെല്ലാതെ അത് അന്തരീക്ഷം ലക്ഷ്യം ആക്കി ഉയർന്നു..
അവിടെ നിന്നവർ ചിരിക്കാൻ തുടങ്ങി, പക്ഷെ ആ ചിരിക്കു അല്പ ആയുസ്സേ ഉണ്ടാരുന്നോള്ളൂ..
അവൻ എയ്ത അമ്പ് തിരിച്ചു വന്നപ്പോൾ ആ
💬 Comments
View all comments