Chapter Title : അലീവാൻ രാജകുമാരി [അണലി]
ഇലയെ രണ്ടായി പിളർന്നു.
പരിചാരകർ ആ മാൻ തോൽ ഇത്തയാസിന്റെ കുതിരയുടെ പുറത്ത് വെച്ച് കെട്ടി..
രാത്രി അതിക്രമിച്ചു, തണുപ്പ് പടരുന്നു, അവന്റെ മൂക്കിൽ എന്തോ ഒരു മണം ഇരച്ചു കയറുന്നു, എന്താണത് ധൃവാ യുദ്ധ ഭൂമിയിൽ ചെന്നപ്പോൾ അവൻ ഇത് അറിഞ്ഞതാണ്.. രക്തത്തിന്റെ മണം ആണോ? അല്ലാ... പിന്നെ? മരണത്തിന്റെ മണം?... അറിയില്ല.
കുതിരകൾ ബഹളം ഉണ്ടാക്കി അലമുറ ഇടുന്നു..
ഇത്തയാസ് തന്റെ വാൾ തപ്പി... പക്ഷെ അത് കുതിര പുറത്ത് ഉള്ള ഉറയിൽ ആണ് എന്നവൻ ഓർത്തു..
ഫുലാൻ കൊടുത്ത കത്തി അവൻ അരയിൽ നിന്നും ഊരി മുന്നോട്ട് നടന്നു.
കുതിരക്കളെ കെട്ടിയം സ്ഥലം എത്തിയപ്പോൾ ഇത്തയാസ് ഇലകൾ അനങ്ങുന്ന ഒരു ശബ്ദം കേട്ടു. അവൻ അവിടേക്കു കണ്ണുകൾ പായിച്ചപ്പോൾ അവനെ നോക്കി രണ്ട് കണ്ണുകൾ തിളങ്ങുന്നു...
പുറകിൽ ആരോ ചൂട്ട് കത്തിച്ചു വരുന്നു..
ആ വെളിച്ചതിൽ അവൻ മുന്നിൽ നിന്ന തിളങ്ങുന്ന കണ്ണിന് ഉടമയെ കണ്ടു..
ഒരു പടു കൂറ്റൻ ചെന്നായ..
അവർ കളഞ്ഞ മാനിന്റെ അവശിഷ്ട്ടം തിന്നുകയാണ്..
ഇത്തയാസിന് കണ്ടപ്പോൾ തല ഉയർത്തി ആ ചെന്നായ ഒന്ന് ഗർജിച്ചു..
ഐവാൻ : അനങ്ങരുത്...
ഒരു ചൂട്ട് പിടിച്ചു ഇത്തയാസിന് പുറകിൽ നിന്ന ഐവാൻ പറഞ്ഞു..
ഐവാൻ കണ്ണ് കൊണ്ട് എന്തോ കാണിച്ചപ്പോൾ അടുത്ത് നിന്ന ഭടൻ വില്ലിൽ അമ്പ് കോർത്ത് ഏയ്തു..
ഉന്നം പിഴച്ചപ്പോൾ ചെന്നായ ഓടി ഇരുട്ടിൽ മറഞ്ഞു..
ഐവാൻ : ഇവിടെ നിന്ന് പെട്ടന്ന് പുറപെടണം, ഇനി ഇവിടെ നില്കുന്നത് ഉചിതം അല്ലാ... മവരോസ് തിരിയോ എന്ന ചെന്നായയുടെ
💬 Comments
View all comments