Chapter Title : അലീവാൻ രാജകുമാരി [അണലി]
കൂടെ ഉള്ള ഒരു ചെന്നായ ആണ് അത്.. അത് തിരിച്ചു ചെല്ലുമ്പോൾ അവൻ നമ്മളെ തേടി വരും..
അലീവാൻ : അവൻ വരട്ടെ, കൊറേ നാളായി തപ്പുന്നു ഈ കറുത്ത ചെകുത്താനെ.. നാളെ തിരിച്ചു ചെല്ലുമ്പോൾ അവന്റെ തല വേണം നമ്മുടെ കൂടെ..
കൂടാരത്തിൽ നിന്ന് അതും പറഞ്ഞു അലീവാൻ കുമാരി നടന്നു വന്നു.
ആരും എതിർത്തു ഒന്നും പറയാതെ നടന്നു അവരവരുടെ കൂരയിൽ കേറി ..
ഫുലാൻ : ഇത്തയാസ്, മവരോസ് തിരിയോ എന്ന ഗ്രീക്ക് വാക്കിനു അർത്ഥം കറുത്ത ഭീകരൻ എന്നാണ്.കാടിന്റെ ഉള്ളിൽ ആടിനെ മെയ്ക്കാനും, വിറക് പെറുക്കാനും വന്ന പലരും അവന്റെ പല്ലിനു ഇര ആയിട്ടുണ്ട്..
അത് പറയുമ്പോൾ ഫുലാന്റെ കണ്ണുകൾ ഇത്തയാസിന്റെ മുഖത്തു ഭയം എന്ന വികാരം തേടി, പക്ഷെ അത് മരുഭൂമിയിൽ നദി തേടുന്ന പോലെ ആയിരുന്നു..
ഇത്തയാസ് ഉറക്കത്തിലേക്കു വീഴാൻ തുടങ്ങിയപ്പോൾ ആണ് ഫുലാൻ ആ തുണി കൂരയിൽ വന്നത്..
അകലെ നിന്ന് ഒരു ചെന്നായ ഓരി ഇടുന്ന ശബ്ദം അവർ കേട്ടു..
പരസ്പരം നോക്കിയെങ്കിലും അവർ തമ്മിൽ ഒന്നും മിണ്ടിയില്ല.
ഇത്തയാസ് തന്റെ കൈയിലെ കത്തി ഒന്നുടെ അമർത്തി പിടിച്ച് കണ്ണുകൾ അടച്ചു കിടന്നു..
അനാവര്യമായ ഒരു അതിഥിയെ പോലെ ഉറക്കം അവനെ മൂടി.
ആളുകളുടെ ബെഹളവും നിലവിളിയും കേട്ടാണ് ഇത്തയാസ് ഉണർന്നത്..
കൈയിൽ ഇരുന്ന കത്തി മുറുക്കെ പിടിച്ച് അവൻ വെളിയിൽ ഇറങ്ങി..
ചെന്നായകൾ ആക്രമിക്കുകയാണ്, ചിതറി ഓടുന്ന പരിചാരക്കരേം, വാൾ വീശി പൊരുതുന്ന കാവൽകാരെയും കണ്ട് ഇത്തയാസ് ഒന്ന് പതറിയപ്പോൾ ഒരു വല്യ പെൺ
💬 Comments
View all comments