0%

Chapter Title : അലീവാൻ രാജകുമാരി [അണലി]

Author : അണലി Read All Parts 686
മൃഗത്തിന്റെ നഖങ്ങൾ കുത്തി ഇറങ്ങി.. ഒരു ഇരയെ സ്വന്തം ആക്കി എന്ന അത്മമവിശ്യാസം തന്നിലേക്കു അടുത്ത് കൊണ്ടിരിക്കുന്ന ആ ചുമന്ന കണ്ണുകളിൽ ഇത്തയാസ് കണ്ടു.. ഒരു വാൾ ആ പടു കൂറ്റൻ ചെന്നായിയുടെ വയറിൽ കുത്തി ഇറങ്ങിയപ്പോൾ ഇത്തയാസിന്റെ മുഖത്ത് അതിന്റെ വായിൽ നിന്ന് രക്തം ഇറ്റ് വീഴാൻ തുടങ്ങി.. ഫുലാൻ കുത്തി ഇറക്കിയ വാൾ തിരിച്ചു ഊരാൻ ബുദ്ധിമുട്ടുന്നത് ഇത്തയാസ് കണ്ടു.. പക്ഷെ ആ മൃഗം വീണ്ടും ഇത്തയാസിന്റെ മുഖം ലക്ഷ്യം ആക്കി അടുക്കുന്നു.. സർവ്വ ശക്തിയും എടുത്ത് ഇത്തയാസ് ആ വന്യ മൃഗത്തിനെ ഉയർത്തി എറിഞ്ഞു, വീഴ്ചയിൽ നിന്നും ഉയരാൻ ശ്രെമിച്ച ആ ചെന്നായുടെ മേൽ ഇത്തയാസ് ചാടി വീണ് ഫുലാൻ കുത്തി ഇറക്കിയ വാൾ ഊരി വീണ്ടും വീണ്ടും അതിനെ പ്രെഹരിച്ചു... ഇത്തയാസിന്റെ കണ്ണിലെ തീ അവിടെ നിന്നവരെ എല്ലാം അതിശയിപ്പിച്ചു.. ആ ചെന്നായയുടെ ചുടു രക്തം ആ കൂടാരത്തിന്റെ നിലം മൊത്തം ഒഴുകി ഇറങ്ങി.. ഒരു കാത് അടപ്പിക്കുന്ന നിലവിളിയോടെ ആ കറുത്ത ശരീരം നിശ്ചലം ആയി, ഈ ശബ്ദം കേട്ടപ്പോൾ അക്രമം നിർത്തി ബാക്കി ചെന്നായ എല്ലാം ഇരുട്ടിൽ മറഞ്ഞു. കൂടാരത്തിൽ നിന്ന് വെളിയിൽ ഇറങ്ങിയ ഇത്തയാസ് കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന കൊറേ ഏറ ശവങ്ങൾ ആയിരുന്നു, നാല് കാലിൽ ഇഴയാൻ ബുദ്ധിമുട്ടിയ ഒരു ചെന്നായയുടെ നേർക്ക് അവൻ വാളു വീശി. കൈയും കാലും അറ്റു കിടക്കുന്ന പരിചാരക്കേരെയും, ഭട്ടൻ മാരെയും അവൻ നോക്കി..
തിരിച്ചു തന്റെ കൂടാരത്തിൽ ചെന്ന ഇത്തയാസിനു മനസ്സിൽ ഒരു സംപ്രീതി തോന്നി, അവനു

💬 Comments

View all comments