Chapter Title : അലീവാൻ രാജകുമാരി [അണലി]
അതിന്റെ കാരണം അറിയില്ലായിരുന്നു.
ഒരു പരിചാരക്ക അവിടേക്കു കേറി വന്നു.. അവൾ കുമാരിമാരുടെ കൂടെ കൂടാരത്തിൽ ഉണ്ടായിരുന്നു എന്ന് അവനു മനസ്സിലായി..
ക്സിറ : എൻറെ ജീവൻ രക്സിച്ചതിനു നന്ദി
ഇത്തയാസ് : ഞാൻ നിന്റെ ജീവൻ രക്ഷിക്കാൻ അല്ലാ.. കുമാരിമാരുടെ ജീവൻ രക്ഷിക്കാൻ ആണ് വന്നത്.
ക്സിറ : അറിയാം, എങ്കിലും മേഘങ്ങൾ ഭൂമിയോടുള്ള പ്രണയം അറിയിക്കാൻ നൽകുന്ന മഴയിൽ മരങ്ങളും, പക്ഷികളും തുടങ്ങി അൽപ്പായുസുള്ള ഇത്തിൽ പ്രാണികൾ വരെ നനയാറില്ലേ... അവ മനസ്സിൽ മഴ നൽകിയ മേഘങ്ങളെ ആരാധിക്കാറില്ലേ..
ഇത്തയാസ് അതിന് മറുപടി പറഞ്ഞില്ല, അവൾ വന്ന് അവന്റെ വസ്ത്രം ഊരി മുറുവുകളിൽ മരുന്ന് പുരട്ടി..
പോകാൻ തുടങ്ങിയ ക്സിറ തിരിച്ചു വന്ന് അവന്റെ കൈകളിൽ ചുംബിച്ചു മടങ്ങി..
തിരികെ ഉള്ള യാത്രയിൽ നാൽപതിനു പകരം പതിനാറു പേരെ ഉണ്ടായിരുന്നുള്ളു ഏറ്റവും മുൻപിൽ നടന്നത് ഇത്തയാസിന്റെ കുതിര ആണ്. അലീവാൻ കുമാരിയുടെ കുതിരയുടെ നെഞ്ചിൽ മവരോസ് തിരിയോയുടെ തൂക്കി ഇട്ട തല ആടുന്നുണ്ട്. അത് കണ്ട നാട്ടുകാർ കുമാരിയെ ആർപ്പു വിളിച്ചു തൊഴുതു.
തിരിച്ചു കൊട്ടാരത്തിൽ എത്തിയപ്പോൾ എല്ലാരുടെയും സംസാര വിഷയം വരാൻ ഇരിക്കുന്ന ഗ്ലാഡിയേറ്റർ പൊരിനെ കുറിച്ചാരുന്നു, റോമൻ സാമ്രാജ്യത്തിന് അതിപൻ ആയ ഹെഡ്രിയൻ ചക്രവർത്തി കിലാത്താൻ കാണാൻ വരുന്നു അതിനോട് അനുബന്ധം ആയി ഗ്ലാഡിയേറ്റർ പോര് നടക്കും.
പൊരിന് രാജാവിനും, രാജകുമാരിമാർക്കും ഓരോ വീരനെ തിരഞ്ഞെടുക്കാം.
എല്ലാ വീരന്മാരും ആഹ്ലാദത്തിലും, ആകാംഷയിലും ആണ്.
കൊച്ചു ഇത്തയാസിനും പ്രതീക്ഷകൾ നിറഞ്ഞു.
വീരനെ തിരഞ്ഞെടുക്കുന്ന ദിനം എത്തി..
എല്ലാവരും ഊട്ടു പുരയിൽ നിരയായി വന്ന്
💬 Comments
View all comments