0%

Chapter Title : അളിയൻ ആള് പുലിയാ 10 [ജി.കെ]

Author : ജി.കെ Read All Parts 7.7K

പോയി...ഞാൻ നസീറയെ വിളിച്ചു....ഒപ്പം സുനീറിനെയും.....

"നസീറ.....സുനീറിൽ നിന്നും സംഭവിച്ചതൊക്കെ പുതിയതായി ജീവിതത്തിലേക്ക് കാലെടുത്തു വച്ച നിനക്ക് വിഷമമുണ്ടാക്കും എന്നറിയാം.....അവൻ ...അവന്റെ സാഹചര്യങ്ങളാണ് അവനെ മാറ്റി മറിച്ചത്...നീ അത് മനസ്സിലാക്കും എന്ന് കരുതുന്നു.....നിനക്കിനി ഒരു കുറവും വരാതെ ഞങ്ങൾ നോക്കിക്കൊള്ളാം.....ഞാൻ അവന്റെ മുന്നിൽ വച്ചാണെങ്കിലും അറച്ചു അറച്ചു അവളുടെ തോളിൽ പിടിച്ചു.....അവളിൽ എന്തോ ഒരു വികാരം പാഞ്ഞതുപോലെ...അവൾ ആ കൈ എടുത്തു മാറ്റുവാൻ തുനിഞ്ഞില്ല...പകരം അവൾക്കെന്തോ ഒരു സംരക്ഷണം കിട്ടിയതുപോലെ.....ഞാൻ പരിസര വീക്ഷിച്ചു ആ കൈ ഒന്നമർത്തി എന്നിട്ടു വലിച്ചു.....നസീറ.....നിനക്കെന്താവശ്യങ്ങക്കും ഞാനും നയ്മയുമുണ്ടാകും.....അവളുടെ കണ്ണിൽ ഒരു തിളക്കം വന്നതുപോലെ......ഇനി മുതൽ അത് നിൻെറയും കൂടി വീടാണ്.....നീ ഇനി തിരികെ പോകരുത്...സുനീർ മറ്റെന്നാൾ പോകും....നിനക്ക് മറ്റെന്നാൾ എമർജൻസി പാസ്‌പോർട്ടിന് അപ്പ്ളൈ ചെയ്യാം.....അത് കഴിഞ്ഞാൽ ഇവാൻ വിസയെടുക്കും...അതിനായി നീയും നയ്മയും കൂടി മറ്റെന്നാൾ ആലപ്പുഴയ്ക്ക് പോയ്‌കൊള്ളൂ....നമുക്കിന്നു തന്നെ അപ്പോയ്ന്റ്മെന്റ് എടുക്കാം.....അവളുടെ മുഖത്തെ സന്തോഷം ഞാൻ വായിച്ചറിഞ്ഞു....ഇനി പുതുമാരനും പെണ്ണും കൂടി എവിടോട്ടെങ്കിലും പോയി ഇരുന്നാട്ടെ...ഞങ്ങൾ അങ്ങ് വരാം.....ഞാൻ നയ്മയെ ഒന്ന് നോക്കി.....അവളുടെ കയ്യിൽ പിടിച്ചു ഏങ്ങലടിച്ചു കരയുന്ന ഷബീർ......നൈമ തണുത്ത് പോലെ......കുറെ നേരം കറങ്ങി നടന്നിട്ട്.....ഞങ്ങൾ വീണ്ടും ഒത്തുകൂടി....പഴയ സന്തോഷം വന്നതുപോലെ.......അടുത്ത പദ്ധതിയാവിഷ്കരിച്ചുകൊണ്ട് ഞങ്ങൾ വീട്ടിലേക്കു മടങ്ങി.....

"അല്ല പർച്ചേസിന് പോയവരുടെ കയ്യിൽ സാധനമൊന്നുമില്ലേ.....ചേട്ടത്തിയുടെ വക ചോദ്യം.....

"ഉദ്ദേശിച്ച സാധനം കിട്ടിയില്ല ചേട്ടത്തി...പകരം നല്ലൊരു കൊളൊപ്പിച്ചുകൊണ്ടാണ് വരുന്നത്.....

"അതെന്താണാവോ?

"ഷബീർ ഇല്ലേ.....ഞാൻ ഒന്നുമറിയാത്ത പോലെ തിരക്കി....

"ഓ...അവരും നിങ്ങള് പോയ പിറകിനു ഇറങ്ങി...പിന്നെ അതുകഴിഞ്ഞപ്പോൾഇവിടുത്തെ ആണ്തരി ആക്ടീവായിൽ പായുന്നതും കണ്ടു.......ആ പിന്നെ അനിയാ എനിക്ക് ഡ്രസ്സ് എടുത്തുകൊണ്ടു വരണം...ഇക്കായ്ക്ക് ഡ്രൈവ് ചെയ്യാൻ

💬 Comments

View all comments