Chapter Title : അളിയൻ ആള് പുലിയാ 10 [ജി.കെ]
വയ്യ.....അനിയൻ എന്നെ ഒന്ന് കൊണ്ടുപോകുമോ.....
"അയ്യോ ചേട്ടത്തി...നാളത്തേക്കുള്ള പോത്തിന് കാശ് കൊടുക്കാൻ പോകണം......
"അനിയാ എനിക്കിടാൻ തുണിയില്ല.....എന്നെ ഒന്ന് കൊണ്ട് പോ അനിയാ....അപ്പോഴേക്കും ഷബീറിന്റെ വാഗൻ ആർ വന്നു.....
"നമുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം ചേട്ടത്തി......ആലിയ അകത്തേക്ക് പോയി...അതിനു പിറകിലായി സുനീറും വന്നു......
"അമ്മായി.....അമ്മായി...ഞാൻ നീട്ടിവിളിച്ചു....നാടകത്തിനുള്ള ആദ്യ ബെല്ലുപോലെ......എന്നിട്ടു എല്ലാവരെയും നോക്കി...റംല അമ്മായി വന്നപ്പോൾ നൈമ അവരെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി......
"എന്താ ബാരി...തേനൂറുന്ന സ്വരം.....
"അതെ ഒരു വലിയ കോളത്തിട്ടുണ്ട്.....അതൊന്നു സംസാരിക്കാനാണ് വന്നത്.....സുനീരെ......സുനീർ.....
സുനീർ വന്നു....ഫാറൂഖിക്ക.....ഫാറൂക്കിക്കാ...ഫാറൂഖിക്കയും വന്നു.....വാ നമുക്കകത്തൊട്ടിരിക്കാം......ഞങ്ങൾ അകത്തു കയറി ഇരുന്നു.......
ഞാൻ തുടങ്ങി....." അതെ ഒരു പതിനേഴു സെന്റ് സ്ഥലവും കടമുറിയും കൊടുക്കാനായി ഇട്ടിട്ടുണ്ട്....പുന്നപ്ര ജംക്ഷനിൽ...ഒരു കോടി ഇരുപതു ലക്ഷം രൂപയെ ചോദിക്കുന്നത്......നമുക്ക് ഒരു കോടിക്കകത്തു നിർത്താം....നമ്മൾ നാല് പേര് വിചാരിച്ചാൽ ഇരുപത്തിയഞ്ചു വച്ചിട്ട് അത് വാങ്ങി അവിടെ ഒരു ഷോപ്പിംഗ് കോംപ്ലക്സ് പണിഞ്ഞുകൂടേ...എന്റെ ഒരഭിപ്രായമാണ്......ഫാറൂഖിക്കയുടെ ഷെയർ ഞാനിടാം...ബിസിനസ്സ് ലാഭം വരുമ്പോൾ എനിക്കൊരാവശ്യം വരുമ്പോഴോ തിരികെ തന്നാൽ മതി.....ഫാറൂഖിക്ക നോ പറയും മുമ്പ് നടക്കാത്ത ആ സംഭവത്തിനെ ഞാൻ ആളിക്കത്തിച്ചു.......സുനീർ പറഞ്ഞു അത് വേണ്ട ബാരി അളിയാ....മുപ്പത്തിയേഴര ഞാനും....മുപ്പത്തിയേഴര അളിയനും ഇട്ടോ.....ഫർറൂക്കളിയൻ ഞാൻ അത് കടമായിട്ടല്ല കൊടുക്കുന്നത്...പിന്നെ അളിയന്റെ പൈസ അളിയൻ കടമായിട്ടു കൂട്ടിക്കോ......ഷബീർ അളിയൻ എന്ത് പറയുന്നു?
"ഇപ്പോഴത്തെ സാഹചര്യത്തിൽ......
"എന്ത് സാഹചര്യം അളിയാ......സുനൈനയുടെ സ്വർണ്ണം സൊസൈറ്റിയിൽ ലോക്കറിൽ ഇരിപ്പില്ലേ.....അതങ്ങോട്ടെടുക്കാം.....എന്താ സുനി ഇത്താ......
"ഒരു നല്ല കാര്യത്തിനല്ലേ....എനിക്ക് ബുദ്ധിമുട്ടില്ല........സുനൈന പറഞ്ഞു.....
റംല വിളറി വെളുത്തു......ഷബീർ തനിക്കു പണം തന്നു സഹായിച്ചത് സുനൈനയുടെ സ്വർണം പണയം വച്ചാണ്......ഇങ്ങനെ ഒരു ചതി......വരുമെന്ന് പ്രതീക്ഷിച്ചില്ല.....
💬 Comments
View all comments