0%

Chapter Title : അളിയൻ ആള് പുലിയാ 11 [ജി.കെ]

Author : ജി.കെ Read All Parts 10K

യുവാവിനെ പോലീസ് അറസ്റ് ചെയ്തിട്ടുണ്ട്.....ഡ്രൈവർ മൈക്കിൾ ,ബസ് ജീവനക്കാരൻ ശശാങ്കൻ എന്നിവർക്കുള്ള തിരച്ചിൽ തുടരുന്നു...മറ്റൊരു പ്രധാന സംഭവം.....ഈ വാഹനത്തിൽ തന്നെ യാത്ര ചെയ്തിരുന്ന സുനീഷ്,മധു,ജോയ് എന്നീ യുവാക്കളെ തദ്ദേശ വാസികളായ കണ്ടാലറിയാവുന്ന  ഗുണ്ടകൾ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്.....എന്ത് തന്നെയായാലും തമിഴ്‌നാട് പോലീസിന്റെ അനാസ്ഥയിൽ കേരള സർക്കാർ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.....കേരളത്തിലേക്ക് അൽതാഫ് എന്ന പ്രതിയെ കൈമാറുവാനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്....ജാമ്യമില്ലാത്ത എട്ടോളം കേസുകളാണ് പാലക്കാട് പോലീസ് അൽത്താഫിനൊപ്പം ചുമത്തിയിരിക്കുന്നത്...അൽതാഫ് മാവോയിസ്റ് ബന്ധമുള്ള ആളാണെന്നാണ് കേരളം പോലീസിന്റെ നിഗമനം.......സുബീന തന്റെ മകൻ മുഖം പൊതി നിൽക്കുന്നത് കണ്ടു നെഞ്ചത്തടിച്ചുപോയി...."എന്റെ റബ്ബീ......

അവൾ ഉടൻ തന്നെ നവാസിനെ വിളിച്ചു.....തന്റെ പദ്ധതികളും പ്ലാനുകളും തകർന്നുപോകുമോ എന്ന ചിന്തയിൽ നിൽക്കുമ്പോഴാണ് സുബീനയുടെ കാൾ കണ്ടത്.....ആ സുനീർ തന്റെ പദ്ധതികളിലെല്ലാം തുരങ്കം വച്ച് കൊണ്ടിരിക്കുന്നു...ഖത്താണിയെ വഹിച്ചു പെണ്ണുമ്പിള്ളയെ ഇവിടെ നിർത്തി ആ സൂരജ് എന്ന് പറയുന്നവനെ അങ്ങോട്ട് വലിച്ചു തന്റെ ഉദ്ദേശങ്ങൾ നിറവേറ്റണം അതായിരുന്നു തന്റെ ലക്‌ഷ്യം...എല്ലാം നശിച്ചു നാറാണക്കല്ലാകുമോ? ......ഇല്ല.....മനസ്സ് പറയുന്നു...ഇവളെന്തിനാ ഈ നേരത്തു കോണച്ചു പിടിച്ചോണ്ട് വിളിക്കുന്നത്......മറ്റെന്നാൾ ഇങ്ങോട്ടു കെട്ടിയെടുക്കാനുള്ളതല്ലേ......"ആ പറ....ഫോൺ എടുത്തു വച്ചുകൊണ്ട് നവാസ് പറഞ്ഞു.....

"ഇക്കാ....അവിടെ നിന്നും സുബീനയുടെ കരച്ചിൽ.....

"എന്താടീ കിടന്നു കരയുന്നത്...മനുഷ്യൻ തീ തിന്നു നിൽക്കുമ്പോഴാ.....

"ആഹാ...നിങ്ങള് വിവരം അറിഞ്ഞോ?

"എന്തോന്ന്.....നിന്റെ തന്ത അവ്വക്കര് കാക്ക ചത്തുപോയോ.....അത് എന്നെ സംഭവിച്ചതല്ലേ....

"ഇക്ക....നമ്മടെ ചെക്കനെ പോലീസ് പിടിച്ചെന്ന്.....മയക്കുമരുന്നുമായിട്ട്......

"ങേ.....നവാസ് ഒന്ന് ഞെട്ടി......നീ എന്തുവാ പറയുന്നത്...നിന്നോട് ആര് പറഞ്ഞു.....

"ദേ...ടീ വിയിൽ കാണിക്കുന്നു.....

"നിനക്ക് ആള് മാറിയതാകും......

"അല്ല.....അവൻ തന്നെയാ....നിങ്ങള് ഒന്ന് നോക്ക്......

നവാസ് പരിസരം മറന്നു

💬 Comments

View all comments