Chapter Title : അളിയൻ ആള് പുലിയാ 11 [ജി.കെ]
അജിയെ വിളിച്ചു ...നിനക്ക് എവിടേക്കാണ് ടിക്കറ്റു വേണ്ടതെന്നു അജിയോട് പറഞ്ഞാൽ മതി.....
നവാസ് അജിയുമായ് മുന്നോട്ടു നടക്കുമ്പോഴും ചാനലിൽ ആ സംഭവം അരങ്ങേറിക്കൊണ്ടിരിക്കുകയായിരുന്നു ഖത്താണിയുടെ മുറിയിൽ.....
പുറത്തെ സംഭവ വികാസങ്ങൾ തന്റെ ഗ്ളാസ് പാർടീഷനിലൂടെ കണ്ടുകൊണ്ടിരുന്ന സുനീർ ഇറങ്ങി വന്നു....ഖത്തണിയോട് വിവരം തിരക്കി....
നവാസിന്റെ മകനെന്തോ ആക്സിഡന്റ് പാട്ടി...അവനത്യാവശ്യമായി നാട്ടിൽ പോകണം എന്ന്.....സുനീർ ഖത്തണിയോടൊപ്പം മുറിയിലേക്ക് കയറി.....അപ്പോൾ പിന്നിലെ സ്‌ക്രീനിൽ മലയാളം കേട്ടുകൊണ്ട് അവൻ തിരിഞ്ഞു നോക്കി...........അവൻ അവിടെ നിന്നും ആ വാർത്ത കേട്ട്......ഇതാപകടം ഒന്നുമല്ല ഖത്താണി സാബ്......മയക്കുമരുന്നു മാഫിയയിലെ ഒരു മാവോ തീവ്രവാദിയെന്ന് സംശയിക്കുന്ന പയ്യനെ പോലീസ് അറസ്റ് ചെയ്തു.....സുനീറിനെന്തെക്കെയോ സംശയങ്ങൾ തോന്നി...അവൻ ഖത്തണിയുടെ മുന്നിൽ നിന്ന് കൊണ്ട് തന്നെ ഇന്റർകോമിലൂടെ അജിയെ വിളിച്ചു.....
"അജി ടിക്കറ്റിനുള്ള പേയ്മെന്റ് ഏതാകൗണ്ടിൽ നിന്നുമാണ്?
"അത് ഷോപ്പിലെ അക്കൗണ്ടിൽ നിന്നും....
"നോ....നവാസും ഈ ഷോപ്പുമായുള്ള ബന്ധം......എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് എന്നോട് തിരക്കണ്ടേ അജി....
"അത് ഖത്തണി സാബ് പറഞ്ഞിട്ടാണ്......
"എന്ത്....അദ്ദേഹം ഇതിന്റെ ജസ്ററ് പാർട്ണർ മാത്രമാണ്....എന്നെപോലെ.....ടിക്കറ്റിനു ചില ഫോർമാലിറ്റീസ് ഒക്കെ ഇല്ലേ?...അജി അത് ഫോളോ ചെയ്തോ?
"ഇല്ല.....
"അപ്പോൾ ഷോപ് അക്കൗണ്ടിൽ നിന്നും ടിക്കറ്റു ഇഷ്യൂ ചെയ്യണ്ടാ.....അയാൾ നമ്മുടെ എംപ്ലോയിയോ പാർട്നെറോ അല്ല.....പിന്നെന്തിനു.....
ഖത്താണി സുനീറിന്റെ മുഖത്തേക്ക് നോക്കി.....സുനീർ ഫോൺ വച്ചപ്പോൾ ഖത്തണി രോഷം കൊണ്ട് ചാടിയെഴുന്നേറ്റു......നീ എന്താണ് കാണിക്കുന്നത്.....ഹീ ഈസ് മൈ പാർട്ണർ.....
"അതിനു....
"നീ എന്തുദ്ദേശിച്ചുകൊണ്ടാ......നിനക്ക് ഈ നാട്ടിൽ നിൽക്കണ്ടേ....എല്ലാം എന്റെ പേരിൽ ആക്കി കൊണ്ട് അടിച്ചിറക്കും ഞാൻ.....
"ആയിക്കോട്ടെ....നിയമപരമായി മുന്നോട്ടുപോകാൻ എനിക്കറിയാം......ഖാദർ കുഞ്ഞല്ല ഞാൻ....ഖത്തണി സാബ്.....വല്ലവന്റെ മക്കൾ എന്തെങ്കിലും ഏടാകൂടം ഒപ്പിച്ചതിനു ഞാൻ എന്തിനു
💬 Comments
View all comments