Chapter Title : അളിയൻ ആള് പുലിയാ 12 [ജി.കെ]
ചെക്കനെ കുറിച്ച് ആൾക്കാർ വേണ്ടാത്തതൊക്കെയാ പറയണത്.....എനിക്കാകെ പേടിയാകുന്നു....
"നീ പേടിക്കേണ്ട.....വഴിയുണ്ടാക്കാനുള്ള സകല മാർഗ്ഗങ്ങളും ആരായുന്നുണ്ട്.....
"ഊം ശരി...അവിടെ ചെന്നിട്ടു വിളിക്കണേ.....
"ഊം...നവാസ് ഫോൺ വച്ച്....ബാത്‌റൂമിൽ കയറി ഫ്രഷ് ആയി തിരികെ വന്നപ്പോൾ ഖത്താണിയുടെ കാൾ...ഒപ്പം നാട്ടിൽ നിന്നും സേട്ടുവും.....ആദ്യം ഖത്താണിയെ വിളിച്ചു.....
"ആ നവാസ് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണം....കേട്ടോ.....
"സാർ...സാമ്പത്തികമായി ......
"എത്ര വേണം.....
"ഞാൻ അതവിടെ ചെന്നിട്ടു പറയാം....എന്തായാലും ഞാൻ പണി ചെയ്തു വീട്ടിക്കൊള്ളാം....
"ഏയ് അതൊരു പ്രശ്നമല്ല നവാസ്...നമ്മൾ പാർട്ണർ അല്ലെ.....സമയവും സന്ദർഭവും പോലെ ഞാൻ എടുത്തുകൊള്ളാം.....
"താങ്ക് യു സാർ.....
പിന്നീട് നവാസ് വിളിച്ചത് സേട്ടുവിനെയാണ്.....
"ഞാൻ കുളിക്കുകയായിരുന്നു...ഇന്ന് ഇപ്പോൾ തിരിക്കും...കോഴിക്കോട്.....ആ.....
നവാസ് ആകെ പ്രശ്നമാണ്...ഊരാൻ പറ്റുന്ന വിഷയമാണെന്ന് തോന്നുന്നില്ല......
"അതെന്താ.....
"നിന്റെ മോന് മേൽ ചാർത്തിയിരിക്കുന്നത് വലിയ വലിയ കുറ്റങ്ങളാണ്.....മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു.....മാനഭംഗ ശ്രമം......മർദ്ദനം......മാവോയിസ്റ് ബന്ധം......യു.എ.പി.എ വരെ ചുമത്താനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്....പോരാത്തതിന് ചാനൽ ചർച്ചകൾ പൊടിപൊടിക്കുന്നു.....അതെ നിന്റെ മോൻ തോന്യവാസം കാണിച്ചത് മറ്റാരോടുമല്ല...ഇവിടുത്തെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ് ജി കെ യുടെ മകളോടാണ്......കേസ് കട്ടിക്കാണ്...പോരാത്തതിന് ഭരണവും......ഒന്ന് ഏതോ പാവം പിടിച്ച പെണ്ണാണ്.....കൊച്ചിയിലോ എറണാകുളത്തോ ഉള്ള ഏതോ ഒരു ബിസിനസ്സ് കാരന്റെ മകൾ....പക്ഷെ അവളുടെ കുഞ്ഞാപ്പയാണ് വന്നിരിക്കുന്നത്......കേസ് മുറുകും....ആ പിന്നെ ഞാൻ ഒരു ഒത്തു തീർപ്പിനു ഇവിടുത്തെ എം.പിയുമായി സംസാരിച്ചിട്ടുണ്ട്....നടക്കുമോന്നറിയില്ല.....
"എന്ത് വേണമെങ്കിലും ചെയ്യാം.....സേട്ടു...ഇതിൽ നിന്നും ഒന്ന് ഊരി താ.....
"നമുക്ക് ശ്രമിക്കാടോ...എന്തായി മറ്റുള്ള കാര്യങ്ങൾ.....
"അതിനുള്ള ഒരു മാനസിക അവസ്ഥയിലല്ല....പതിയെ സംസാരിക്കാം.....
"ഓ.കെ താൻ ടെന്ഷനടിക്കണ്ടാ......നമുക്ക് മുന്നിൽ വഴി തെളിഞ്ഞു വരും......
എയര്പോര്ട്ടിലേക്കുള്ള യാത്രയിൽ മുഴുവനും നവാസിന്റെ ഉള്ളം പിടയുകയായിരുന്നു.......
കോഴിക്കോട്
💬 Comments
View all comments