0%

Chapter Title : അളിയൻ ആള് പുലിയാ 16 [ജി.കെ]

Author : ജി.കെ Read All Parts 8.8K
ബിയർ സ്വിപ് ചെയ്തുകൊണ്ട് പതുക്കെ പറഞ്ഞു...ഇക്ക....ആദ്യത്തെ വിസിറ്റ വിസ നാളെ വൈകുന്നേരത്തേക്കു കിട്ടുമോ?.... "എടാ അതിനു....പാസ്പോര്ട്ട് കോപ്പിയുണ്ടോ..... "ഞാൻ ഇന്നെന്റെ പെട്ടിയൊന്നു തപ്പട്ടെ ഏഴെട്ട്‌കൊല്ലമായതാണ്......അതിൽ തീയതി എന്നുവരെയാണെന്നു അറിയില്ല.... "നീ എനിക്ക് വാട്സാപ്പ് ചെയ്യൂ.....നാളെ വൈകിട്ട് വിസ കിട്ടും.... അവൻ ഫോൺ എടുത്തു ആരെയോ വിളിച്ചു....."എടാ രാജീവ്.....അസ്‌ലം ആണെടാ......എനിക്കൊന്നു നാട്ടിൽ പോകാൻ മോഹം.....നാളെ വൈകിട്ടലത്തെ ഏതെങ്കിലും ഫ്‌ളൈറ്റ് അവൈലബിൾ ആണോടാ..... "ആ എടുത്തോ.....ആ....നോ പ്രബലം....എത്രയാ....ആ...... "അപ്പോൾ നവാസ് ഇക്ക രണ്ടാഴ്ചക്കകം ആളിനെ ഇറക്കിയിരിക്കും.....ഇക്ക പിന്നെ നമുക്ക് ആലപ്പുഴക്കും എറണാകുളത്തിനുമിടക്ക് കൊച്ചിനെ നോക്കാൻ പറ്റിയ നമ്മുക്ക് വിശ്വാസമുള്ള ഒരു ടീമിനെ വേണം..... "അതൊക്കെ നീ നാട്ടിലെത്തിയിട്ടു വിളിക്ക്.....നമുക്ക് ശരിയാക്കാം.....നീ എല്ലാം കഴിഞ്ഞിട്ട് കോപ്പിയയ്ക്ക്......ഒകെ..... ആ കൂടി കാഴ്ചയിൽ അസ്‌ലം മനസ്സിൽ ഉറപ്പിച്ച മുഖം .....അഷീമയുടേതായിരുന്നു........അവളിലേക്കെത്താൻ ബാരി ഇക്കയും.....താൻ ഇപ്പോഴും നിയമപരമായി ഭർത്താവ് തന്നെ.....നടക്കും...നടത്തണം......ഇത് അവസാന കച്ചത്തുരുമ്പാണ്........ "എടാ ആലോചിച്ചിരിക്കാതെ പ്രാവർത്തികമാക്കാനുള്ള വഴി നോക്കെടാ...... ********************************************************************************************** ഫാറൂഖിക്കയുടെ വിയോഗം ഓർക്കുവാൻ പോലും കഴിയുന്നില്ല....ന്യുമോണിയ മാറി വരുന്നതേ ഉള്ളൂ....പൂർണ സുഖം പ്രാപിക്കുന്നത് വരെ റസ്റ്റ് അതാണ് ഡോക്ടറുടെ നിർദ്ദേശം.....ഇക്ക വരുവാൻ ഇനി രണ്ടു ദിവസം കൂടി...ഇക്കയും നസീറയുമാണ് വരുന്നത്.....രണ്ടു ദിവസം കൂടി മാത്രം....ഈ നശിച്ച ന്യുമോണിയ കാരണം മാനസിക സുഖം തന്നെ നഷ്ടപ്പെട്ടിട്ടു ദിവസങ്ങളോളമായി......തല നനച്ചു ഒന്ന് കുളിക്കണം എന്നുണ്ട്....ഒരു പക്ഷെ ആവതു വീണേക്കും......ആകെ ബോറായിരിക്കുന്നു.....ഒന്ന് പുറത്തേക്കിറങ്ങാൻ പോലും പറ്റാത്ത അവസ്ഥ...ചെറിയതുങ്ങൾ സ്‌കൂളിൽ പോയിരിക്കുന്നു...
സുനീർ കടയിലും.....അവൻ ഉണ്ടാക്കി തരുന്നത് തിന്നു തിന്നു വായുടെ രുചിയെ മറന്നിരിക്കുന്നു...നല്ല കുത്തരി ചോറും മോര് കറിയുംഒരു മീൻ വറുത്തതും ഒക്കെ കൂട്ടി കൊഴച്ചടിക്കാൻ കൊതി

💬 Comments

View all comments