0%

Chapter Title : അളിയൻ ആള് പുലിയാ 16 [ജി.കെ]

Author : ജി.കെ Read All Parts 8.9K
കെ തീരുമാനിച്ചു......ആരും പിരിഞ്ഞു പോയിട്ടില്ല.....യുവജന പ്രസ്ഥാന നേതാവ് നെന്മാറ സുരേഷ് ,ചെക്കന് ഒരു ഇരുപതു വയസ്സ് പ്രായം കാണും....മഹിളാ നേതാവ് സുജാത എല്ലാവരും ഉണ്ട്..... "എന്താ സുജാതേ വീട്ടിലോട്ടു പോകുന്നില്ലേ..... "ഓ..ജി കെ സാറിനു വേണ്ടി പ്രവർത്തിക്കാനായി തുനിഞ്ഞിറങ്ങിയതല്ലേ......അപ്പോൾ പിന്നെ നാളത്തേടം കൂടി കഴിഞ്ഞിട്ട് പോകാം എന്ന് കരുതി.....ഇത് കഴിഞ്ഞാൽ ഉടനെ പാർലമെന്റ് ഇലക്ഷൻ ഉണ്ട്....സാറും കൂടി മനസ്സ് വച്ചാൽ എനിക്ക് തൃശൂരോ.....പാലക്കാടോ നിന്ന് മത്സരിക്കാം.....നമ്മള് കഷ്ടപ്പെടുന്നതിനു സാറ് മനസ്സ് വക്കും എന്നുള്ളതുകൊണ്ടല്ലേ ഉറക്കം പോലും കളഞ്ഞു ഇങ്ങനെ നിക്കുന്നത് ഇല്ലെടാ സുരേഷേ...... "ചേച്ചി പറഞ്ഞത് കറക്ടാണ് സാറേ.....അക്കൂട്ടത്തിൽ പഞ്ചായത്തിന് നമ്മടെ പേരും പരിഗണിക്കണം.....അല്ലെ ചേച്ചി.....സാറ് ഇവിടെങ്ങാനും തോറ്റാൽ വീണ്ടും സാറിനെ പാര്ലമെന്റിലേക്കോ....മറ്റോ പരിഗണിക്കും...അപ്പോൾ ചേച്ചിയുടെ ചാൻസ് പോകും.....അതിന്റെ വിഷമമാ...അല്ലാതെ ആത്മാർത്ഥതയൊന്നുമല്ല......അവൻ പറഞ്ഞുകൊണ്ട് ചിരിച്ചപ്പോൾ സുജാത കണ്ണുരുട്ടി കാണിച്ചു..... "സുരേഷേ ....നമ്മള് ജയിക്കുമോടാ......ഒരാത്മവിശ്വാസം ഇല്ലായ്മ......ജി കെ ചോദിച്ചു.....
"അതൊക്കെ ജയിക്കും സാറേ...വരുത്തനെ സ്വീകരിച്ചുള്ള ചരിത്രം നെന്മാറക്കില്ല......പാലാക്കാട് കാരൻ സാറെവിടെ ...കോന്നിക്കാരൻ അയാളെവിടെ......നോക്കിക്കോ....നെന്മാറ നമ്മള് പിടിക്കും...... "അതിനിടയിലൂടെ ആ സൗരോർജ്ജവും.....ആ കീടം പെണ്ണും.....മൊത്തത്തിൽ പോകുമോടാ...... "ഇല്ല സാറേ ഭരണം നമുക്കുള്ളതാ.....സാർ മന്ത്രിയുമാകും.....സാറിപ്പോൾ റസ്റ്റ് എടുക്കു.....അതാണാവശ്യം...... "ഊം എന്ന് മൂളികൊണ്ട് ജി കെ കമ്മിറ്റി ഓഫീസിലേക്ക് കയറി ......കിടന്നിട്ടു ഉറക്കം വരുന്നില്ല.....ആകെ ഒരു വെപ്രാളം...ദിവസം അടുക്കും തോറും......കൂജയിൽ തനിക്കായി കരുതിയിരുന്ന വെള്ളമെടുത്തു കുടിച്ചു......എന്നിട്ടു ഒന്ന് മയങ്ങാനായി ജി കെ ശ്രമിച്ചു....നടക്കുന്നില്ല.....പതിയെ എഴുന്നേറ്റ് പുറത്തൊന്നിറങ്ങാം ഈ നിലവത്തു എന്ന് കരുതി ജി കെ എഴുന്നേറ്റു......താൻ കിടക്കുന്ന മൂന്നു ബെഞ്ചുകൾ അടുപ്പിച്ചിട്ട ആ കിടക്കയിൽ നിന്നെഴുന്നേറ്റു....തന്റെ വെള്ളമുണ്ട ഒന്നുകൂടി മുറുക്കി കെട്ടി കതകു

💬 Comments

View all comments