0%

Chapter Title : അളിയൻ ആള് പുലിയാ 18 [ജി.കെ]

Author : ജി.കെ Read All Parts 9.4K
നല്ലതാ....ഇപ്പം തന്നെ ചേച്ചി വിചാരിക്കതല്ലെ എം എൽ എ ആകാൻ പോകുന്നത്...അതും നമ്മള് കെട്ടിവച്ച കാശ് പോലും കിട്ടാത്തിടത്....ആ പിന്നെ എല്ലാത്തിനും ആ പെണ്ണുംപിള്ളയോടൊപ്പം ഉണ്ടെന്ന ഉറപ്പ് അവർക്ക് കൊടുക്കണം......
"അതൊക്കെ ഉണ്ടെടാ.....ഞാൻ അവരെ ഒന്ന് കാണട്ടെ.....നാളെയാണ് ഇലക്ഷൻ നീ പെട്ടെന്നിറങ്ങാൻ നോക്ക് ഇവിടുത്തെ സുഖവാസം അവസാനിപ്പിച്ചിട്ട്..... "അതൊക്കെ ഓർമയുണ്ട് ചേച്ചി....നാളെ കുറെ പിള്ളാര് ഇങ്ങോട്ടു വരും.....ഹാരം ഇട്ടു എന്നെ ഈ ആശുപത്രിയിൽ നിന്നും നെന്മാറ പോളിംഗ് ബൂത്തിലോട്ടു കൊണ്ട് പോകാൻ....ഒപ്പം കരയാൻ അല്പം ഗ്ലിസറിനും കരുതിയിട്ടുണ്ട്...... "എടാ പണിയെടുക്കുന്നതിനു ബുദ്ധിമുട്ടൊന്നുമില്ലല്ലോ..... "എന്താ ഇപ്പൊ വേണോ എന്റെ സുജാതേച്ചിക്ക്...നാളെ ഇലക്ഷൻ കഴിയട്ടെ പൊന്നെ.....ഇതൊക്കെ ഒരു മുറിവാണോ.....ബാക്കി നാളെ....ഇപ്പോൾ ആ പെണ്ണുമ്പിള്ളയെ ഒന്ന് മുഖം കാണിച്ചെക്ക്..... സുജാത ഇറങ്ങി പാർവതിയുടെ അടുത്തേക്ക് പോയി...കൂടെ വരാൻ നിന്ന പരിവാരങ്ങളെ മാറ്റി നിർത്തി.....പാര്വതിക്കരുകിലേക്കു ചെന്ന് ആ കൈകൾ രണ്ടും സുജാത ചേർത്ത് പിടിച്ചു.....എന്നിട്ടു ആര്യയെ നോക്കി ചോദിച്ചു...."മോളെന്തു ചെയ്യുന്നു.... "ഞാൻ ബീ എസ സി നേഴ്സിങ്ങിന് പടിക്കുകയാ...... "മിടുക്കിയായിട്ടു പഠിക്കണം കേട്ടോ..... "ഊം....അവളൊന്നു മൂളി..... "എന്ത് പറഞ്ഞു ഡോക്ടർ....സുജാത പാർവതിയോടു ചാദിച്ചു...... "ഒരു സർജറി വേണം അതിനായി മൂന്ന് ലക്ഷം രൂപ കെട്ടിവെക്കണം എന്ന് പറഞ്ഞു.....എന്ത് ചെയ്യണമെന്നറിയാതെ പുകയുകയാ ചേച്ചി..... "അയ്യോ...ഇപ്പോൾ എന്താ ചെയ്യുകയേ....പാർട്ടിക്കാണെങ്കിൽ ഫണ്ടുമില്ല......നമ്മുക്ക് മറ്റു മാർഗം നോക്കാം.....എന്തോ ആലോചിച്ചത് പോലെ ദൂരെ നിന്ന ഒരു അനുയായിയെ കൈ കാണിച്ചു സുജാത വിളിച്ചു..... "എടാ നമ്മുടെ ജി കേക്ക് ഒരു സർജറി വേണം....അതിനായി മൂന്നു ലക്ഷം രൂപ കെട്ടിവെക്കണം.....എന്താ ചെയ്യുക എന്നാലോചിച്ചപ്പോൾ ഒരു മാർഗമേ ഉള്ളൂ.....ഒരു ഫണ്ട് തരപ്പെടുത്തുക.....ജി കെ

💬 Comments

View all comments