Chapter Title : അളിയൻ ആള് പുലിയാ 18 [ജി.കെ]
സഹായ നിധി......നമ്മുക്ക് മാക്സിമം നാളെ വൈകുന്നേരത്തോടെ കാശ് കിട്ടണം.....
"അയ്യോ അതൊന്നും വേണ്ട...ചേച്ചി.....നാടാകെ പിരിക്കുക എന്ന് പറഞ്ഞാൽ.....പാർവതി പറഞ്ഞു....
"എന്ന് വിചാരിച്ചാൽ നമ്മുടെ ജി കെ യുടെ കാര്യം നടക്കുമോ......അല്പം അഭിമാനം ഒക്കെ ഇതിൽ അങ്ങ് വെടിഞ്ഞാൽ കുഴപ്പമൊന്നുമില്ല......തന്നെയുമല്ല ജി കെ എന്ന് കേൾക്കുമ്പോൾ നമ്മുക്ക് വിദേശത്തു നിന്ന് പോലും ഫണ്ട് കിട്ടും....ആ.....ഫേസ്‌ബുക്കിലൊക്കെ സഹായം അഭ്യര്ഥിക്കുന്ന ഒരു ആളുണ്ടല്ലോ.....അവനെ ഒന്ന് കോണ്ടാക്ട് ചെയ്തിട്ട് അത്യാവശ്യമായി ഇവിടെ വരെ വരാൻ പറ......കൂടെ നിന്ന ഒരാളോട് സുജാത പറഞ്ഞു.....
"ആര് ചേച്ചി അഫസൽ തൊട്ടുംപറമ്പിലോ....
"അതെ,,,,അത് തന്നെ.....
"അതൊന്നും വേണ്ട ചേച്ചി.....പാർവതി പറഞ്ഞു.....
"സാരമില്ലെന്ന്.....പറഞ്ഞില്ലേ....നമ്മുടെ ജി കെ ക്കു വേണ്ടിയല്ലേ......
പിന്നെ എല്ലാം നിമിഷ നേരം കൊണ്ടായിരുന്നു...സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള പോസ്റ്റുകൾ ലോകം മുഴുവനും കറങ്ങി...പക്ഷെ അക്കൗണ്ട് നമ്പർ സുജാത ചേച്ചിയുടേതും.....
ഡോക്ടർ കടന്നു വന്നു പറഞ്ഞു...നാളെ രാവിലെ പതിനൊന്നു മണിക്ക് മുമ്പായി പണം കെട്ടണം.....ഇന്നലെ സർജറി നടക്കുകയുള്ളൂ.....
"അത് സാരമില്ലെന്നേ..കാര്യങ്ങൾ നടക്കട്ടെ....നാളെ രാവിലെ പണം എത്തിക്കാം ...ഞങ്ങളുടെ ജി കെ ക്ക് ഒന്നും സംഭവിക്കാതെ നോക്കിയാൽ മതി.....സുജാത പറഞ്ഞു.....
സുജാത പുറത്തേക്കിറങ്ങിയിട്ടു കൂടെ നിന്നവരോട് പറഞ്ഞു ...നിങ്ങളിവിടെ നിൽക്ക്...ഞാൻ സുരേഷിനെ ഒന്നും കൂടി കണ്ടിട്ട് വരട്ടെ.....സുജാത വീണ്ടും സുരേഷ് കിടക്കുന്നിടത്തേക്കു പോയി....അകത്തു കയറി കതകിനു കുറ്റിയിട്ടു....
"എടാ സുരേഷേ....നാളെ ജി കെ ക്ക് അടിയന്തിരമായി ഒരു സർജറിയുടെ ആവശ്യമുണ്ട്....അതിനായി മൂന്ന് ലക്ഷം രൂപ വേണം....ഞാൻ അതിനിടയിൽ അവരോടൊപ്പം ആണെന്ന് കാണിക്കുവാൻ ആ ഫേസ്‌ബുക്കിലൊക്കെ പോസ്റ്റിടുന്ന ഒരാളുണ്ടല്ലോ അയാളുടെ സഹായത്തെ തേടി....ഇനി നീയാണ് കളിക്കണ്ടത്......ഞാൻ പറയുന്നത് പോലെ ചെയ്യണം...നാളെ ആ
💬 Comments
View all comments